ഈ ബ്ലോഗ് തിരയൂ

2011, ജൂലൈ 11, തിങ്കളാഴ്‌ച

സ്നേഹത്തിന്റെ ചെയിൻ റിയാക്ഷൻ


വി-ഗാർഡ്‌ ഗ്രൂപ്പ്‌ ചെയർമാൻ കൊ?​‍ൗസേപ്പ്‌ ചിറ്റിലപ്പിള്ളി പാലാ ഇ​‍ൗരാറ്റുപേട്ട സ്വദേശി ജോയി ഉലഹന്നാനു വൃക്ക നൽകി.  ജോയി ഉലഹന്നാന്റെ ഭാര്യ ജോളി കൊല്ലം സ്വദേശി ജേക്കബ്‌ മാത്യുവിനു വൃക്ക നൽകാൻ ത?​‍ാറെടുക്കുന്നു.. ജേക്കബ്‌ മാത്യുവിന്റെ ഭാര്യ ആഷ തൃശൂരുകാരനായ ജോൺ ചെമ്മണ്ണൂരിനും ജോൺ ചെമ്മണ്ണൂരിന്റെ അമ്മ ഒമാനിൽ നിന്നുള്ള സുരേഷ്‌ ശർമയ്ക്കും വൃക്ക നൽകും.  സുരേഷ്‌ ശർമയുടെ ഭാര്യ കുവൈത്തിൽ നിന്നുള്ള രോഗിക്കു വൃക്ക നൽകാൻ സന്നദ്ധതയറിയി?​‍ു.. സ്നേഹത്തിന്റെ ഇ​‍ൗ ചെയിൻ റിയാക്ഷൻ-അതാണു കിഡ്നി ചെയിൻ.
ലക്ഷങ്ങൾ ക?​‍ിലില്ലെങ്കിൽ വൃക്കരോഗിക്ക്‌ ഇ​‍ൗ ലോകത്തു ജീവിക്കാൻ അവകാശമില്ലാതിരുന്ന കാലം ഒ​‍ാർമയിൽ നിന്നു മാഞ്ഞു തുടങ്ങിയിട്ടില്ല.  ചില ആശുപത്രികളും ഏജന്റുമാരും കെട്ടിപ്പൊക്കിയ അവയവ വ്യാപാര സാമ്രാജ്യത്തെ ചങ്ങലയ്ക്കിട്ട വേറിട്ട ചങ്ങലയാണ്‌ കിഡ്നി ചെയിൻ.  തൃശൂരിൽ ഫാ. ഡേവിസ്‌ ചിറമ്മലാണ്‌ വൃക്കരോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്രയമായ കിഡ്നി ചെയിനിനു തുടക്കമിട്ടത്‌.  രോഗിക്ക്‌ കിഡ്നി ചെയിനിന്റെ ഭാഗമായി വൃക്ക ലഭിക്കുമ്പോൾ രോഗിയുടെ അടുത്ത ബന്ധുക്കളിൽ ആരെങ്കിലും മറ്റൊരു രോഗിക്കു വൃക്ക നൽകുകയെന്നതാണ്‌ കിഡ്നി ചെയിനിന്റെ അടിസ്ഥാനം.
അഡ്വ. എ.ഡി. ബെന്നിയും സുഹൃത്തുക്കളുമാണ്‌ തൃശൂരിൽ വൃക്ക രോഗികൾക്കൊപ്പം നിന്ന ആദ്യ കൂട്ടായ്മ. കണ്ടശ്ശാംകടവിൽ 11 വൃക്കമാറ്റിവയ്ക്കൽ ശസ്‌ത്രക്രിയകൾക്ക്‌ കളമൊരുക്കാനും ഈ കൂട്ടായ്മയ്ക്കായി. തന്റെ ഇടവകയിലെ ഗോപിനാഥൻ എന്നയാൾക്ക്‌ വൃക്കരോഗം വന്നപ്പോൾ കണ്ടശ്ശാംകടവിലേതിനു സമാനമായൊരു കൂട്ടായ്മയുണ്ടാക്കി പ്രവർത്തനം തുടങ്ങിയ ഫാ. ഡേവിസ്‌ ചിറമ്മൽ പിന്നീട്‌ ഗോപിനാഥന്‌ വൃക്ക ദാനം ചെയ്‌തു മാതൃകകാട്ടി.  ഈ രണ്ടു കൂട്ടായ്മകളുടെയും ഫലമായാണ്‌ കിഡ്നി ഫെഡറേഷൻ ഒ​‍ാഫ്‌ ഇന്ത്യ എന്ന സംഘടന പിറന്നത്‌.  കാസർക്കോട്‌ മുതൽ തിരുവനന്തപുരം വരെ ഫെഡറേഷന്റെ നേതൃത്വത്തിൽ ഫാദർ നടത്തിയ മാനവ കാരുണ്യ യാത്രയ്ക്കിടെയാണ്‌ കിഡ്നി ചെയിൻ എന്ന ആശയം ഉരുത്തുരിഞ്ഞത്‌.   വൃക്കരോഗികളുടെ വീടുകൾ കയറിയിറങ്ങിയും കഥകൾ കേട്ടും നടത്തിയ യാത്രയിൽ വൃക്കരോഗികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട്‌ ഏജന്റുമാർ നടത്തിയിരുന്ന വെട്ടിപ്പുകളെക്കുറി?​‍ു മനസ്സിലാക്കി.  ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കിഡ്നി ചെയിൻ സഹായിക്കും.
പതിനായിരത്തിലേറെ ഡയാലിസിസുകൾക്കു സഹായം നൽകിയും വൃക്ക മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയ്ക്കു രണ്ടുലക്ഷം രൂപ വീതം ധനസഹായം നൽകിയും രോഗികൾക്കൊപ്പം നിൽക്കുകയാണു കിഡ്നി ഫെഡറേഷൻ.  വൃക്കകളുടെ ലഭ്യതയാണ്‌ ഫെഡറേഷൻ നേരിടുന്ന ഏറ്റവും വലിയ വെ?​‍ുവിളി.  അപകടങ്ങളിൽപ്പെട്ടു മരിക്കുന്നവരുടെയും പ്രായമായി മരിക്കുന്നവരുടെയും വൃക്ക സ്വീകരിക്കുന്നതു പലപ്പോഴും പരാജയമായിരുന്നു.  ആരോഗ്യമുള്ളയാളുടെ വൃക്ക ലഭ്യമാക്കാനായി പിന്നീടുള്ള ശ്രമം.  സ്വയം വൃക്ക ദാനം ചെയ്‌തു മാതൃക കാട്ടിയിട്ടും ആ മാതൃകയെ പിൻപറ്റി ഏറെയൊന്നും ആളുകൾ വൃക്കദാനത്തിനു സന്മനസുകാട്ടിയില്ലെന്നതും പുതിയൊരു ആശയത്തിലേക്കുള്ള ഫാദറിന്റെ ചിന്തയെ ഉദ്ദീപിപ്പി?​‍ു.
കിഡ്നി ഫൗണ്ടേഷനു വേണ്ടി നടത്തിയ യാത്ര അവസാനി?പ്പോഴാണ്‌ ഫാ. ഡേവിസ്‌ ചിറമ്മലിന്റെ ഒ​‍ാഫിസിലേക്ക്‌ ആ ഫോൺ കോൾ വന്നത്‌.  കൊ?​‍ൗസേപ്പ്‌ ചിറ്റിലപ്പിള്ളിയുടേതായിരുന്നു അത്‌.  വി-ഗാർഡ്‌ ഗ്രൂപ്പ്‌ ചെയർമാൻ കൊ?​‍ൗസേപ്പിനെപ്പോലെ മുഖവുരകളില്ലാതെ മലയാളിക്കു തിരി?റിയാവുന്നൊരാൾ വൃക്ക നൽകാനെത്തിയതോടെ അവയവദാനം സംബന്ധി?​‍ു സമൂഹത്തിലുണ്ടായിരുന്ന ആശങ്കകൾ അകന്നു.  പാവറട്ടി സ്വദേശിനിയായ മേരി ജോഷിയും സ്വമേധയാ വൃക്കദാനത്തിനു സന്നദ്ധയായതോടെ ഇവരിൽ നിന്നു മറ്റൊരു ചങ്ങലയ്ക്കും തുടക്കമിട്ടു.  ഇരു ചങ്ങലകളിലും കണ്ണികളാവാൻ ലോകത്തിന്റെ നാനാഭാഗത്തു നിന്നും വിളികളെത്തുന്നതിന്റെ സന്തോഷം ഫാദർ മറ?​‍ുവയ്ക്കുന്നില്ല.
വൃക്ക ദാനം ചെ?​‍ുന്നത്‌ ആരോഗ്യപ്രശ്നങ്ങൾ ഒന്നുംതന്നെ ഉണ്ടാക്കില്ലെന്ന്‌ ഫാ. ഡേവിസ്‌ ചിറമ്മൽ തന്റെ ജീവിതം ചൂണ്ടിക്കാട്ടി തറപ്പി?​‍ു പറയുന്നു.  ഒന്നര വർഷം മുമ്പ്‌ കിഡ്നി ശസ്‌ത്രക്രിയ നടത്തിയശേഷമാണു ഫാദർ കേരളത്തിലുടനീളം വൃക്കദാനത്തെക്കുറി?​‍ു ബോധവൽക്കരണം നടത്തി സഞ്ചരി?ത്‌.  ഇപ്പോൾ കിഡ്നി ചെയിനിനുവേണ്ടി ഉ​‍ൗണും ഉറക്കവും മാറ്റി ഒ​‍ാടി നടക്കുന്നത്‌..
കിഡ്നി ചെയിൻ ലോകത്തെ എല്ലാ വൃക്കരോഗികളെയും കൂട്ടിയിണക്കുന്ന കണ്ണിയാവണം, അതാണ്‌ കിഡ്നി ഫൗണ്ടേഷന്റെ ലക്ഷ്യം.  വൃക്ക രോഗികളുടെ ചികിൽസയ്ക്കും വൃക്ക മാറ്റിവ? ശേഷമുള്ള തുടർ ചികിൽസയ്ക്കുമായി കിഡ്നി മെഡിക്കൽ സെന്ററും കിഡ്നി സുപ്പർ സ്പെഷൽറ്റി ആശുപത്രിയും സ്ഥാപിക്കാനും ഫൗണ്ടേഷനു പദ്ധതിയുണ്ട്‌. ഇതിനായി തൃശൂർ മെഡിക്കൽ കോളജിനു സമീപം സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. വാഹന സൗകര്യവുമായി.
കിഡ്നി ഫെഡറേഷൻ ഓഫിസ്‌: 0487 2382065, ഫാ. ഡേവിസ്‌ ചിറമ്മൽ 98462 36342.

നിയമത്തിന്റെ നൂലാമാലയിൽ
കുരുങ്ങുന്ന വൃക്കദാനം
വൃക്കയെന്നതു വിലപിടിപ്പുള്ള ക?വട?രക്കാക്കിയ ഏജന്റുമാരും ചില ആശുപത്രികളുമാണു നിയമം കർശനമാകാൻ കാരണക്കാരായത്‌.  അതുകൊണ്ടുതന്നെ രക്‌തബന്ധമില്ലാത്ത ഒരാൾക്ക്‌ വൃക്ക നൽകണമെങ്കിൽ ഒട്ടേറെ കടമ്പകൾ കടക്കണം. വൃക്കദാനത്തിനു സന്നദ്ധനാണെങ്കിൽ ഡോക്ടർമാരുടെ പാനലിനു മുന്നിൽ പരിശോധനകൾക്കു വിധേയനാവുകയാണ്‌ ആദ്യഘട്ടം.  രക്‌തം, മൂത്രം, ഇസിജി, ഗാമ ഇമേജ്‌, ആൻജിയോഗ്രാം തുടങ്ങിയ പരിശോധനകൾക്കു ശേഷം ക്രോസ്‌ മാ?​‍ിങ്ങും പൂർത്തിയായാൽ കടലാസു പണികളിലേക്കു കടക്കാം.
സ്വഭാവ സർടിഫിക്കറ്റ്‌, നേറ്റിവിറ്റി സർടിഫിക്കറ്റ്‌, വരുമാന സർടിഫിക്കറ്റ്‌, ഫാമിലി ട്രീ, തിരി?റിയൽ രേഖ, ലഹരിക്ക്‌ അടിമയല്ലെന്നതിനുള്ള രേഖകൾ, ജുഡിഷ്യൽ മജിസ്ട്രേറ്റ്‌ അറ്റസ്റ്റ്‌ ചെയ്‌ത സമ്മത പത്രം തുടങ്ങിയവ സംഘടിപ്പിക്കണം.  അടുത്തഘട്ടം ഇന്റർവ്യൂ ആണ്‌.  ഒ​‍ാതറൈസേഷൻ കമ്മിറ്റിയുടെ മുൻപാകെയാണ്‌ ഇന്റർവ്യൂ. ഫോറൻസിക്‌ വിഭാഗം ഉദ്യോഗസ്ഥൻ, മെഡിക്കൽ കോളജ്‌ പ്രിൻസിപ്പൽ, സർക്കാർ നോമിനി തുടങ്ങിയവർ ഉൾപ്പെട്ട ഇ​‍ൗ സമിതിയുടെ അംഗീകാരംകൂടി ലഭ്യമായാലേ ശസ്‌ത്രക്രിയയ്ക്ക്‌ അനുമതിയുള്ളൂ.
കിഡ്നി ചെയിനിന്റെ ഭാഗമാവുന്നവർ കിഡ്നി ഫൗണ്ടേഷന്റെ സഹായത്തോടെ ഇ​‍ൗ കടമ്പകൾ എല്ലാം കടന്നാണ്‌ ശസ്‌ത്രക്രിയയ്ക്കെത്തുന്നത്‌.  തങ്ങളുടെ ലക്ഷ്യവും പ്രവർത്തനവും മനസ്സിലാക്കി നിയമത്തിൽ ഇളവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഫാദർ ഉൾപ്പെടെയുള്ള ഫൗണ്ടേഷന്റെ പ്രവർത്തകർ.

ബൊംബെ രക്ത്ം

കേരളത്തിൽ അമ്പതിൽത്താഴെപ്പേർക്കു മാത്രമുള്ളൊരു രക്‌തഗ്രൂപ്പുണ്ട്‌.  ബോംബെ ഒ പോസിറ്റീവ്‌. ഇന്ത്യയിൽത്തന്നെ ആയിരത്തിൽത്താഴെപ്പേരേ ഇ​‍ൗ രക്‌തഗ്രൂപ്പുള്ളവരായുള്ളൂ.. ഒ പോസിറ്റീവ്‌ രക്‌തഗ്രൂപ്പുള്ളവരിൽ അത്യപൂർവമായി കാണുന്ന പ്രതിഭാസമാണിത്‌.


പ്രസവത്തെത്തുടർന്ന്‌ രക്‌തസ്രാവമുണ്ടായപ്പോൾ ബീന മാത്യൂസോ ബന്ധുക്കളോ ഭയപ്പെട്ടി?.  രക്‌തസ്രാവമുണ്ടായേക്കാമെന്നു ഡോക്ടർ മുന്നറിയിപ്പു നൽകിയിരുന്നതിനാൽ ബീനയുടെ രക്‌തഗ്രൂപ്പായ ഒ പോസിറ്റീവ്‌ രക്‌തം വേണ്ടത്ര കരുതിത്തന്നെയാണ്‌ ബന്ധുക്കൾ ആശുപത്രിയിൽ കാത്തുനിന്നത്‌.  എന്നാൽ കാര്യങ്ങൾ തകിടംമറിഞ്ഞത്‌ നിമിഷങ്ങൾകൊണ്ടാണ്‌..
ബീനയ്ക്ക്‌ രക്‌തം നൽകുന്നതിനു തൊട്ടുമുൻപു ക്രോസ്‌ മാ?​‍ിങ്ങ്‌ നടത്തിയപ്പോൾ ഡോക്ടർമാർ ഞെട്ടി. ഒ പോസിറ്റീവ്‌ ഗ്രൂപ്പുകാരിയായ ബീനയുടെ രക്‌തവുമായി ?ഡ്‌ ബാങ്കിലുള്ള ഒ പോസിറ്റീവ്‌ ?ഡ്‌ ചേരുന്നി?.  സീറം ടെസ്റ്റിങ്ങ്‌ നടത്തിയപ്പോഴാണു പൊരുത്തക്കേട്‌ വ്യക്‌തമായത്‌.  ബോംബെ ?ഡ്‌ ഗ്രൂപ്പാണ്‌ ബീനയുടേതെന്നു ഡോക്ടർ വന്നു പറഞ്ഞപ്പോൾ വീട്ടുകാർക്ക്‌ ഉൾക്കൊള്ളാൻ പ്രയാസം.  ബോംബെയെന്നാൽ എ?​‍്ഐവി പോസിറ്റീവ്പോലെ എന്തെങ്കിലുമാണോ എന്നായിരുന്നു അവരുടെ സംശയം.  തളർന്ന്‌ അവശയായ ബീനയുടെ അടുത്തുചെല്ലാൻ ഭർത്താവുപോലും മടി?​‍ു.   ഏറെപ്പണിപ്പെട്ടാണ്‌ അപൂർവങ്ങളിൽ അപൂർവമായൊരു രക്‌തഗ്രൂപ്പാണ്‌ ബോംബെ ഒ പോസിറ്റീവെന്ന്‌ ഡോക്ടർമാർ ബന്ധുക്കൾക്കു വിശദീകരി?​‍ുകൊടുത്തത്‌.  പിന്നെയൊരു നെട്ടോട്ടമായിരുന്നു.. ബോംബെ ഗ്രൂപ്പിനെക്കുറി?​‍ുള്ള അജ്ഞതയാണ്‌ ആദ്യഘട്ടത്തിൽ ബീനയുടെ വീട്ടുകാരെ വിഷമത്തിലാക്കിയത്‌. എന്നാൽ ഒട്ടുമിക്ക ബോംബെ ഒ പോസിറ്റീവുകാരും രക്‌തദാനത്തിന്‌ മടികാട്ടാത്തവരായതിനാൽ ബീനയുടെ ജീവൻ രക്ഷപ്പെട്ടു.
എന്താണ്‌ ബോംബെ ഗ്രൂപ്പ്‌?
ഒ പോസിറ്റീവ്‌ രക്‌തമുള്ളവരിൽ അത്യപൂർവമായി കാണുന്ന രക്‌തഗ്രൂപ്പാണ്‌ ബോംബെ ഒ പോസിറ്റീവ്‌.  ഇവരുടെ രക്‌തത്തിൽ ആന്റിജൻ എയും ബിയും എ?​‍ും ഉണ്ടാവി?.  ഒ പോസിറ്റീവ്‌ രക്‌തമുള്ളവരിൽ കാണുന്ന എ?​‍്‌ ആന്റിജനു പകരം എ?​‍്‌ ആന്റിബോഡിയാണ്‌ ബോംബെ ഒ പോസിറ്റീവ്‌ രക്‌തമുള്ളവരിൽ കാണുന്നതെന്നു ഡോക്ടർമാർ പറയുന്നു.
ബോംബെ ഒ പോസിറ്റീവ്‌ രക്‌തം, ഒ പോസിറ്റീവ്‌ രക്‌തഗ്രൂപ്പുള്ളവർക്കു നൽകാൻ കഴിയി?. ബോംബെ ഒ പോസിറ്റീവ്‌ ഗ്രൂപ്പ്‌ രക്‌തമുള്ളവർക്കു ബോംബെ ഗ്രൂപ്പുകാർക്കു മാത്രമേ രക്‌തം കൊടുക്കാനോ സ്വീകരിക്കാനോ കഴിയൂ.  കേരളത്തിലെ വിവിധ രക്‌തബാങ്കുകളിൽ നിന്നു ലഭി? വിവരങ്ങളനുസരി?​‍ു അമ്പതിൽത്താഴെ ബോംബെ ഗ്രൂപ്പുകാരെയേ തിരി?റിഞ്ഞിട്ടുള്ളൂ.
എങ്ങനെ തിരി?റിയാം?
രക്‌തഗ്രൂപ്‌ നിർണയിക്കാനുള്ള പരിശോധനയിൽ ബോംബെ ഗ്രൂപ്പുകാരെ തിരി?റിയുക പ്രയാസമാണ്‌.  സീറം ഗ്രൂപ്പിങ്ങ്‌ കൂടി ചെ?​‍ുമ്പൊഴേ എ?​‍്‌ ആന്റിബോഡിയുടെ സാന്നിധ്യം തിരി?റിയൂ.  എ?​‍്‌ ലെക്റ്റിൻ(H- Lectin) എന്ന റീ ഏജന്റ്‌ ഉപയോഗി?​‍ാണ്‌ ഈ പരിശോധന നടത്തുന്നത്‌. മഹാരാഷ്ട്രയിലും മഹാരാഷ്ട്രയോടു ചേർന്നുകിടക്കുന്ന കർണാടകയുടെ ഭാഗങ്ങളിലുമാണ്‌ ബോംബെ ഒ പോസിറ്റീവ്‌ രക്‌തഗ്രൂപ്പുള്ളവരെ കൂടുതൽ തിരി?റിഞ്ഞിട്ടുള്ളത്‌. 
1952ൽ മുംബെയിൽ ഡോ. ഭെൻഡേ (.Dr. Bhende)യാണ്‌ ഈ രക്‌തഗ്രൂപ്പ്‌ തിരി?റിയുന്നത്‌.  ബോംബെ ?ഡ്‌ ഗ്രൂപ്പ്‌ എന്ന പേരുലഭിക്കാനുള്ള കാരണവും ഇതാണ്‌.

സെൽ ഗ്രൂപ്പിങ്ങ്‌
സീറം ഗ്രൂപ്പിങ്ങ്‌
അനുമാനംn
Anti A
Anti B
Anti AB
A cells
B cells
O cells
+
-
+
-
+
-
A
-
+
+
+
-
-
B
+
+
+
-
-
-
AB
-
-
-
+
+
-
O
-
-
-
+
+
+
Bombay Blood Group


രക്‌തദാനത്തിനു സജ്ജരാകൂ
രക്‌തം നൽകാനും സ്വീകരിക്കാനും ബോംബെ ഒ പോസിറ്റീവുകാർ തന്നെ വേണമെന്നതുമാത്രമാണ്‌ ഈ രക്‌തഗ്രൂപ്പുകാർ നേരിടുന്ന വെ?​‍ുവിളി.  രക്‌ത ഗ്രൂപ്പ്‌ ബോംബെയാണെന്നു തിരി?റിഞ്ഞാൽ ഉടൻ അടുത്തുള്ള രക്‌തബാങ്കിൽ ആ വിവരം അറിയിക്കണം.  ബോംബെ രക്‌തഗ്രൂപ്പുള്ള ആർക്കെങ്കിലും രക്‌തം ആവശ്യമുണ്ടെങ്കിൽ നൽകാൻ മടിക്കരുത്‌.  കാരണം നിങ്ങൾ പരസ്പരം സഹായി​‍േ? മതിയാകൂ.
രക്‌തദാന പരിപാടികളിൽ പങ്കെടുക്കരുത്‌ !
ബോംബെ ഒ പോസിറ്റീവ്‌ ഗ്രൂപ്പ്‌ രക്‌തമുള്ളവർ രക്‌തദാന പരിപാടികളിലോ മറ്റോ പങ്കെടുത്ത്‌ രക്‌തം നൽകരുത്‌.  ഇങ്ങനെ ശേഖരിക്കുന്ന രക്‌തം  45 ദിവസത്തിലേറെ സൂക്ഷിക്കാനാവി?.  ഈ കാലയളവിനിടെ ബോംബെ ഒ പോസിറ്റീവ്‌ രക്‌തം ആവശ്യമുള്ളൊരാൾ എത്തിയി​‍െ?ങ്കിൽ രക്‌തം പാഴാവും. ഒരിക്കൽ രക്‌തം നൽകിയശേഷം വീണ്ടും രക്‌തദാനത്തിനു സജ്ജനാവാൽ മൂന്നോ നാലോ മാസം വേണ്ടിവരും.  അതിനിടെ ബോംബെ ഗ്രൂപ്പുകാരിൽ ആർക്കെങ്കിലും രക്‌തം വേണ്ടിവന്നാൽ രക്‌തം നൽകാനും കഴിയി?.
ബോംബെ ?ഡ്‌ ഗ്രൂപ്പുകാരുടെ അടുത്ത ബന്ധുക്കളുടെ ആരുടെയെങ്കിലും രക്‌തഗ്രൂപ്പ്‌ ഒ പോസിറ്റീവ്‌ ആണെങ്കിലും സീറം ടെസ്റ്റ്‌ കൂടി നടത്തി ബോംബെ ഗ്രൂപ്പാണോ എന്ന്‌ ഉറപ്പാക്കണം.  അടുത്ത ബന്ധുക്കളിൽ ബോംബെ ഗ്രൂപ്പ്‌ കാണുന്നതായി തിരി?റിഞ്ഞിട്ടുണ്ട്‌.
ഒ പോസിറ്റീവ്‌ ഗ്രൂപ്പുള്ളവരും രക്‌തം നൽകുന്നതിനു മുൻപ്‌ സീറം ടെസ്റ്റ്‌ നടത്തുന്നത്‌ ന?താണ്‌.  നിങ്ങൾ ബോംബെ ഒ പോസിറ്റീവ്‌ അ​‍െ?ന്ന്‌ ഉറപ്പാക്കാൻ ഇത്‌ സഹായിക്കും.

സൈക്കിളേറി വരുന്ന ആരോഗ്യം


വ്യായാമമി?​‍ാത്തതിനാൽ പൊലീസ്‌ സേനയിൽ മരണ നിരക്ക്‌ കൂടുന്നുവെന്ന്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ ഓർമിപ്പി?​‍ിട്ട്‌ വർഷം ഒന്നായി. പരിശീലനകാലത്ത്‌ നിർബന്ധിത വ്യായാമവും തുടർന്നു സർവീസിൽ ഉടനീളം ദേഹമനങ്ങിയുള്ള ജോലിയുമുള്ള പൊലീസിനുപോലും വ്യായാമത്തിനു കുറവുണ്ടെന്ന കണ്ടെത്തൽ എന്തായാലും ചിന്തിപ്പിക്കേണ്ടതാണ്‌.
...
പത്തു വർഷത്തിനിടെ ഇന്ത്യയിൽ പത്തിൽ ഒരാൾക്ക്‌ ഹൃദയാഘാതമുണ്ടാകുമെന്നാണ്‌ ലോകാരോഗ്യ സംഘടനയുടെ പ്രവചനം.  മാസങ്ങൾക്കു മുൻപ്‌ കൊ?​‍ിയിൽ നടന്ന കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ്‌ ഇന്ത്യയുടെ(സിഎസ്ഐ) ദേശീയ സമ്മേളനത്തിൽ അവതരിപ്പി? റിപ്പോർട്ടുകളിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഭക്ഷണ ശീലങ്ങളും വ്യായാമത്തിന്റെ കുറവുമാണ്‌ ഹൃദ്രോഗികളുടെ ഫാക്ടറിയായി ഇന്ത്യയെ മാറ്റുന്നതെന്നാണ്‌ നിരീക്ഷണം.
...
ഇന്ത്യൻ കാർ വിപണിയുടെ വളർ? മുൻവർഷത്തേതിനേക്കാൾ 40ശതമാനത്തിലേറെ വേഗത്തിലാണ്‌. ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും വിൽപനയും കുതിക്കുന്നു.  ഇടവഴികളൊന്നൊന്നായി റോഡുകളാവുന്നു, വികസനക്കുതിപ്പിൽ ഈ വഴികളിലെ?​‍ാം വാഹനങ്ങളുമെത്തുന്നു.. ഓട്ടോറിക്ഷയെങ്കിലും ഇ​‍െ?ങ്കിൽ ഇനി യാത്രയി​‍െ?ന്ന പ?വി ഗ്രാമങ്ങളിൽപ്പോലും അലയടി?​‍ു തുടങ്ങി.
മേൽപ്പറഞ്ഞ മൂന്നു കാര്യങ്ങൾ കൂട്ടിവായി?​‍ാൽ മതി പുതിയ കാലത്തെ വ്യായാമത്തിന്റെ ഗതിയെന്തെന്നറിയാൻ.  ജീവിതശൈലീ രോഗങ്ങൾ ഒരു ഫാഷനെന്നപോലെ കൊണ്ടുനടക്കുന്നവരാണ്‌ യുവാക്കൾ പോലും.  ബൈക്കിലും കാറിലും ചെത്തി‘നടക്കുമ്പോൾ’ യഥാർഥത്തിൽ ഒരടിപോലും ആരും നടക്കുന്നി​‍െ?ന്നതു വാസ്‌തവം.
പൊലീസുകാരെ വ്യായാമം ചെ?​‍ിക്കാൻ പ്രധാന പൊലീസ്‌ സ്റ്റേഷനുകളിൽ ജിംനേഷ്യങ്ങൾ സജ്ജീകരിക്കുന്നത്‌ പരിഗണിക്കുമെന്നാണ്‌ ഡിജിപിയുടെ പക്ഷം.  എന്നാൽ നാലടി നടക്കാൻ ബൈക്കിനെ ആശ്രയിക്കുന്ന ബഹുഭൂരിപക്ഷത്തിന്റെ കാര്യമോ? കാശുമുടക്കി ജിംനേഷ്യങ്ങളിൽപ്പോകുന്നത്‌ ന?തുതന്നെ.  എന്നാൽ ഒരു ചെലവുമി?​‍ാതെ ചെ?​‍ാവുന്ന നടപ്പും നീന്തലും സൈക്കിൾ സവാരിയുമെ?​‍ാം ഇതിനേക്കാൾ എളുപ്പത്തിൽ ആരോഗ്യം കൊണ്ടുവരുമെന്നകാര്യം സൗകര്യപൂർവം നാം മറക്കുകയാണ്‌.
നീന്താനുള്ള സൗകര്യങ്ങൾ അനുദിനം കുറയുന്നതിനാൽ നമുക്ക്‌ നടപ്പും സൈക്കിൾ സവാരിയുമാവും ആരോഗ്യശീലങ്ങളാക്കിമാറ്റാൻ ഏറ്റവും ഉത്തമം.  നടക്കുമ്പോഴുള്ളതിനേക്കാൾ ഹൃദയത്തിന്‌ ജോലിനൽകാൻ കഴിയുക സൈക്കിൾ സവാരിക്കാണ്‌.  മലിനീകരണമുണ്ടാക്കാത്ത ‘ഈ വാഹന’ത്തിന്‌ ലോകത്ത്‌ അനുദിനം സ്വീകാര്യതയേറുകയുമാണ്‌.  പുകയും പൊടിയുമുണ്ടാക്കുന്ന ആസ്‌ത്മ, ബ്രോങ്കൈറ്റിസ്‌ തുടങ്ങിയ രോഗങ്ങളും സൈക്കിൾ യാത്രക്കാർക്ക്‌ പ്രശ്നമുണ്ടാക്കി?.  എവിടെയും എപ്പോഴും ഉപയോഗിക്കാമെന്നതും സൈക്കിളിന്റെ പ്രത്യേകതയാണ്‌.
ബൈക്ക്‌ അപകടങ്ങളെ അപേക്ഷി?​‍്‌ സൈക്കിൾ യാത്രക്കാർ അപകടത്തിൽപ്പെടുന്നത്‌ അത്യപൂർവമാണ്‌.  വ്യായാമത്തിനൊപ്പം അപകട രഹിത യാത്രകൂടിയാവുമ്പോൾ സൈക്കിളിനെ ആയുസിനെ എല്ലാ അർഥത്തിലും ബലപ്പെടുത്തുന്ന അത്ഭുത വാഹനമായി വിശേഷിപ്പിക്കാം.
ശരീരഭാരവും അമിതവണ്ണവും വയറുമെ?​‍ാം പരസ്യങ്ങളിലൂടെ ഏറെ ചർ?ചെ?പ്പെടുന്ന കാലമാണിത്‌.  തൈലവും എണ്ണയും ഒറ്റമൂലിയും പരീക്ഷിക്കുന്നവർ ശരീരം അനങ്ങാതെ തടികുറയ്ക്കാനുള്ള കുറുക്കുവഴികളാണു തേടുന്നത്‌.  യഥാർഥത്തിൽ ഈ കുറുക്കുവഴികൾക്കു പകരം ഫലപ്രദമായി പ്രയോഗിക്കാവുന്ന ഒറ്റമൂലിയാണ്‌ സൈക്ലിങ്ങ്‌.  ദിവസേന 30-45 മിനിറ്റ്‌ നീളുന്ന സൈക്കിൾ സവാരി നടത്തുന്നവരുടെ ക?​‍ിലെയും കാലിലെയും വയറിലെയുമെ?​‍ാം പേശികൾക്ക്‌ മിക? വ്യായാമമാണ്‌ ലഭിക്കുക.  ശരീരം വിയർത്തുള്ള ഈ വ്യായാമത്തോളമെത്തി? മേലനങ്ങാതെ പുരട്ടുന്ന എണ്ണയും കുഴമ്പും.
ഒരാഴ്ച വെറുതെയിരുന്നാൽ ശരീരത്തിലെ നൂറുകണക്കിനു പേശികളുടെ പ്രവർത്തനക്ഷമത 50 ശതമാനത്തോളമായി കുറയും.  ഒട്ടുമിക്ക പേശികളും സന്ധികൾക്കും അനക്കമുണ്ടാക്കുന്ന പ്രവൃത്തിയാണ്‌ സൈക്ലിങ്ങ്‌.  പെഡൽ ചവിട്ടുന്നത്‌ കാൽ പാദത്തിനും കാലിലെ സന്ധികൾക്കും മിക? വ്യായാമമാണ്‌. വയറിനും പുറംഭാഗത്തെ പേശികൾക്കും യാത്രയ്ക്കിടെ നന്നായി അധ്വാനിക്കേണ്ടിവരും. സൈക്കിളിന്റെ ഹാൻഡിലിൽ ശരീരത്തെ താങ്ങി നിർത്തുന്നത്‌ കൈകളായതിനാൽ കൈകളിലെ പേശികൾക്കും കൈക്കുഴയ്ക്കും വിരലുകൾക്കുപോലും സൈക്കിൾ യാത്ര നല്ല വ്യായാമം നൽകും.
വിലപിടിപ്പുള്ള ഏത്‌ അത്യാധുനിക വ്യായാമ യന്ത്രത്തേക്കാളും എളുപ്പത്തിലും കുറഞ്ഞ ചെലവിലും ദുർമേദസില്ലാതെ ആരോഗ്യത്തോടെ ശരീരം പരിപാലിക്കാൻ ദിവസവും 30-45 മിനിറ്റ്‌ നേരത്തെ സൈക്കിൾ സവാരിയിലൂടെ സാധിക്കും.

ഇനി സൈക്കിൾ സവാരി ചെ?​‍ുമ്പോൾ എന്തൊക്കെ ശാരീരിക പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകുമെന്നു നോക്കാം:

പുറംവേദന
ശരീരം അനങ്ങാതെ ജോലിചെ?​‍ുന്നവരെയെ?​‍ാം തേടിയെത്തുന്ന രോഗമാണിത്‌. തുടർ?യായി ഇരുന്നു ജോലിചെ?​‍ുന്നവരാണു പുറംവേദന വരുന്നവരിൽ ഏറെയും. നട്ടെ?​‍്‌ കാര്യമായി അനക്കാതെ കാലങ്ങളോളം വ?​‍ിരുന്നാൽ ഇതാണു ഫലം.  സൈക്ലിങ്ങ്‌ ശീലമാക്കിയവരുടെ നട്ടെല്ലിനും അനുബന്ധ പേശികൾക്കും മിക? വ്യായാമം ലഭിക്കുന്നതിനാൽ ഇത്തരക്കാരെ പൊതുവെ പുറംവേദന ശല്യപ്പെടുത്താറി?.  കൈകാലുകളിലെ പേശികൾക്കു പുറമെ നട്ടെ?​‍ും അനുബന്ധ പേശികളും ബലപ്പെടുന്നതിനും സൈക്ലിങ്ങ്‌ മിക? ഉപാധിയാണ്‌.

സന്ധിവേദന
കൈകാലുകളിലെ സന്ധിവേദനയ്ക്കു മുഖ്യകാരണം തരുണാസ്ഥികളുടെ തകരാറുകളാണ്‌. ദേഹം അനങ്ങാത്തതും അമിതഭാരമുള്ള ശരീരത്തെ താങ്ങി നിർത്തേണ്ടിവരുന്നതുമെ?​‍ാം തരുണാസ്ഥികളെ തളർത്തും.  സന്ധികളിൽ കടുത്ത വേദനയ്ക്കും തേയ്മാനത്തിനുമെ?​‍ാം വഴിയൊരുക്കാവുന്ന ദുഃസ്ഥിതിക്കു പരിഹാരവും സൈക്ലിങ്ങ്‌ തന്നെയാണ്‌.  സൈക്കിൾ ചവിട്ടുമ്പോൾ സന്ധികൾക്കു തുടർ?യായി ലഭിക്കുന്ന വ്യായാമത്തിനു തുല്യമാവാൻ മറ്റൊരു വ്യായാമത്തിനും കഴിയി?.

ഹൃദയം
ശരീരത്തിൽ സദാസമയവും പ്രവർത്തി?​‍ുകൊണ്ടിരിക്കുന്ന പമ്പിങ്ങ്‌ സ്റ്റേഷനാണ്‌ ഹൃദയം.  ഒരു നിമിഷം പണിമുടക്കിയാൽ അത്യാഹിതം സംഭവിക്കാവുന്ന മോട്ടോർ. രക്‌തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിന്റെ പ്രവർത്തനം കുറയ്ക്കാനും ചെറുപ്രായത്തിലേ സൈക്ലിങ്ങ്‌ ശീലമാക്കുന്നത്‌ പ്രയോജനപ്പെടും.  ഏറെനേരം സൈക്കിൾ ചവിട്ടുന്നത്‌ ശ്വാസോച്ഛാസ വേഗത വർധിപ്പിക്കും.  ഇത്‌ ഉയർന്ന തോതിൽ ഒ​‍ാക്സിജൻ ശരീരത്തിലെത്താൻ അത്യുത്തമമാണ്‌.  രക്‌തചക്രമണത്തിന്റെ തോത്‌ വർധിപ്പിക്കുമെന്നതിനാൽ ഹൃദയാഘാത സാധ്യത ഏറെ കുറയ്ക്കാനും സൈക്കിൾ സവാരിക്കു കഴിയും. രക്‌തസമ്മർദ്ദം കുറയ്ക്കാനും ഇതുതന്നെ മിക? മാർഗം.

രോഗപ്രതിരോധം
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി അനുദിനം കുറഞ്ഞുവരുന്നതാണ്‌ ആധുനികകാലത്തെ മുഖ്യ ആരോഗ്യപ്രശ്നം.  ചെറിയൊരു മഴവന്നാൽ ജലദോഷവും വെയിലേറ്റാൽ തലവേദനയും പനിയുമൊന്നും വരുന്നത്‌ പതിവു കാഴ്ചയായിക്കഴിഞ്ഞു.  സെക്കൾ ചവിട്ടുമ്പോൾ ഹൃദയമിടിപ്പു കൂടുകയും അതുവഴി രക്‌തചംക്രമണം വേഗത്തിലാവുകയും ചെ?​‍ും.  രക്‌തചംക്രമണം ശരിയായ രീതിയിൽ നടക്കുന്നത്‌ രോഗപ്രതിരോധശേഷി വർധിപ്പിക്കും.  ചുമ, കഫക്കെട്ട്‌, തുമ്മൽപോലുള്ളവയെയും ജലദോഷത്തെയും അകറ്റി നിർത്താൻ ഇ​‍ൗ ആരോഗ്യശീലം മതിയാവും.

വിഷാദരോഗം



“ഇന്നൊരു മൂഡില്ല.. രണ്ടെണ്ണം വിട്ടിട്ടുപോയി കിടന്നുറങ്ങാം..” വൈകിട്ടെന്താ പരിപാടിയെന്ന ചോദ്യത്തിനു മലയാളി മടിയില്ലാതെ പറയുന്ന മറുപടിയിതാണ്‌..  മൂഡില്ലായ്മയ്ക്കു മലയാളി കണ്ടെത്തിയ ഒറ്റമൂലിയാണു മദ്യം.  മലയാളിയുടെ ‘മൂഡ്‌ ഓഫ്‌’ കൂടുന്നതിനനുസരി?​‍്‌ മദ്യവിൽപനയും കുതിക്കുന്നു.  എന്നാൽ ഇതു രണ്ടിനുമൊപ്പം എണ്ണം പെരുകുന്ന മറ്റൊന്നുകൂടിയുണ്ട്‌, വിഷാദരോഗം.. മലയാളിയിൽ എങ്ങനെ ഇത്രയേറെ വിഷാദം അടിഞ്ഞുകൂടി?  
ലോകകാര്യങ്ങളും രാഷ്ട്രീയവും ഇഴകീറി ചർ?ചെ?​‍ാറുണ്ടായിരുന്ന കവലക്കൂട്ടായ്മകളും ഇഴയടുപ്പമുള്ള സൗഹൃദങ്ങളും കുറഞ്ഞതും സ്നേഹത്തിന്റെ കരുതലുള്ള കുടുംബ കൂട്ടായ്മകൾ കുറഞ്ഞതുമെല്ലാം വിഷാദത്തിനുള്ള കാരണങ്ങളാവാം.  ഒറ്റയ്ക്കെന്ന ചിന്തയിൽ, വിഷാദം ചേക്കേറിയ മനസ്സിനെ മദ്യമൊഴി?​‍ു മയക്കിയുറക്കി ദിവസങ്ങൾ തള്ളിനീക്കാനാണ്‌ മലയാളി പൗരുഷത്തിന്‌ ഇഷ്ടം.
തൊഴിൽതേടിയുള്ള അല?​‍ിൽ, സമ്മർദ്ദങ്ങൾ ഏറെയുള്ള ജോലി, ഉത്തരവാദിത്വമേറിയ ജീവിത സൗഹചര്യങ്ങൾ തുടങ്ങിയവ മനസ്സിനെ ഒട്ടൊന്നുമല്ല അലോസരപ്പെടുത്തുന്നത്‌.  മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിത ഉപയോഗവും വിഷാദരോഗത്തിലേക്കു നയിക്കാം. പാരമ്പര്യമായി വിഷാദരോഗമുള്ളവർക്ക്‌ രോഗം കൂടാനും ഇത്തരം സാഹചര്യങ്ങൾ വഴിയൊരുക്കും. സാമ്പത്തിക പ്രശ്നങ്ങളും വിഷാദരോഗത്തിനു കാരണമാകാം. മധ്യവർത്തി കുടുംബങ്ങളിലുള്ളവരാണു രോഗം പിടിപെടുന്നവരിലേറെയും.  പുരുഷന്മാരിലാണ്‌ വിഷാദരോഗം കൂടുതലായി കാണുന്നത്‌.  പുരുഷന്മാരേക്കാൾ സഹനശക്‌തി കൂടുതലുള്ളതുകൊണ്ടാണ്‌ സ്‌ത്രീകളെ രോഗം എളുപ്പം പിടികൂടാത്തത്‌.  വിഷാദരോഗം പലതരത്തിലുണ്ട്‌.

നിങ്ങൾക്കു വിഷാദ രോഗമുണ്ടോ?
സ്വയം പരിശോധിക്കാം
മുഖം ശോകമൂകമാവുക, ഒന്നിനോടും പ്രതികരിക്കാതിരിക്കുക, പെട്ടന്നു കര?​‍ിൽ വരിക, ദേഷ്യം വരിക, ഇടപെടാതെ മാറി ഇരിക്കുക, കൂട്ടുകെട്ടുകൾ കുറയുക, അസ്വസ്ഥത, പ്രതിഷേധം, സ്വഭാവത്തിൽ പൊടുന്നനെയുണ്ടാവുന്ന മാറ്റം, ശ്രദ്ധക്കുറവ്‌, ഊർജ്ജസ്വലതയില്ലായ്മ, പ്രതീക്ഷയില്ലായ്മ, നിസ്സഹായത, കുറ്റബോധം, വിരസത, ആത്മഹത്യാ പ്രവണത, ഉറക്കത്തിലെ താളപ്പിഴകൾ തുടങ്ങിയവയെല്ലാം വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാവാം.  ശോകഗാനങ്ങൾ മാത്രം കേൾക്കാൻ ഇഷ്ടപ്പെടുന്നവർ, ജീവിതത്തെക്കുറി?​‍്‌ നിരാശാ ഭാവത്തിൽ മാത്രം സംസാരിക്കുന്നവർ, ആത്മഹത്യയെക്കുറി?​‍ുള്ള പുസ്‌തകങ്ങൾ വായി?​‍ുകൂട്ടുന്നവർ തുടങ്ങിയവരും വിഷാദരോഗികളാവാം.
ഇവയിൽ അഞ്ചിലേറെ ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ തുടർ?യായി പ്രകടിപ്പിക്കുന്നുവെങ്കിൽ നിങ്ങൾക്കു വിഷാദരോഗമുള്ളതായി സംശയിക്കാം.  ഈ ലക്ഷണങ്ങളെത്തുടർന്നു ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന മന്ദതയെ ഡിപ്രഷൻ അഥവാ വിഷാദരോഗമെന്നു വിളിക്കാം. കടുത്ത വിഷാദരോഗം ദഹനക്കുറവ്‌, വയർ സ്‌തംഭനം, തലവേദന, ശരീരഭാരക്കുറവ്‌ തുടങ്ങിയ ശാരീരിക പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം.

റിയാക്ടീവ്‌ ഡിപ്രഷൻ
മനസ്സിനെ അലോസരപ്പെടുത്തിയ ഏതെങ്കിലും സംഭവങ്ങളോടുള്ള പ്രതികരണമായാണ്‌ റിയാക്ടീവ്‌ ഡിപ്രഷൻ തുടങ്ങുന്നത്‌.  ഒറ്റപ്പെടൽ, പ്രണയനൈരാശ്യം, തൊഴിൽ സ്ഥലത്തെ പ്രശ്നങ്ങൾ, കുടുംബപ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം കാരണങ്ങളാവാം. ഇതോടൊപ്പം അമിത മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം എന്നിവയും വിഷാദരോഗ സാധ്യത വർധിപ്പിക്കും. മക്കളിൽ നിന്ന്‌ ഒറ്റപ്പെട്ടുപോകുന്ന പ്രായമായ മാതാപിതാക്കളിൽ പലരിലും വിഷാദരോഗ ലക്ഷണങ്ങൾ കാണാം. റിയാക്ടീവ്‌ ഡിപ്രഷൻ ഏറെയൊന്നും മരുന്ന്‌ ഉപയോഗിക്കാതെ, മനശാസ്‌ത്ര ചികിൽസകളിലൂടെ മാറ്റിയെടുക്കാവുന്നതാണ്‌.  ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടുപോകുന്നവരിലും വിഷാദരോഗം കണ്ടുവരുന്നു.

ബൈപോളാർ
സ്വഭാവത്തിൽ പൊടുന്നനെ മാറ്റങ്ങൾ വരുന്നവരെ കണ്ടിട്ടില്ലേ.. പൊട്ടി?​‍ിരിയും പൊട്ടിക്കര?​‍ിലും അമിത ഉൽസാഹവും മന്ദതയുമെല്ലാം മാറിമാറി പ്രകടിപ്പിക്കുന്നവരാണ്‌ ഇക്കൂട്ടർ.  ഇവർ ചിലപ്പോൾ പെട്ടന്നു ദീർഘയാത്രകൾക്ക്‌ ഒരുങ്ങിയേക്കാം. പ്രകോപനമൊന്നുമില്ലാതെ തമാശ പറഞ്ഞേക്കാം.. ഇത്തരം ഭാവവ്യത്യാസങ്ങൾ ആഴ്ചകളോ, മാസങ്ങളോ നീണ്ടുനിന്നേക്കാം.. അതിനുശേഷം സ്വാഭാവികമായി ഭേദമാവുകയും ചെ?​‍ും. ബൈപോളാർ ഡിസോർഡറുള്ളവരിൽ ചിലർ കടുത്ത പിടിവാശിക്കാരായിരിക്കും.  സ്വഭാവത്തിൽ വ്യത്യാസങ്ങൾ കണ്ടുതുടങ്ങുമ്പോൾത്തന്നെ ചികിൽസി?​‍ാൽ ഇതും നിയന്ത്രിക്കാം.

പാരമ്പര്യം
ബന്ധുക്കളിൽ ആർക്കെങ്കിലും വിഷാദരോഗമുണ്ടെങ്കിൽ രോഗം വരാനുള്ള സാധ്യതയേറെയാണ്‌.  നാലു തലമുറവരെയുള്ള കുടുംബാംഗങ്ങളിൽ വിഷാദരോഗമോ, മാനസിക രോഗമോ ഉണ്ടെങ്കിൽ രോഗ ലക്ഷണങ്ങളെ ശ്രദ്ധിക്കണം.  മദ്യവും മറ്റു ലഹരിപദാർഥങ്ങളും ഒഴിവാക്കണം.  കാരണം വിഷാദരോഗത്തിലേക്കുള്ള പ്രവേശന പാസാണ്‌.  പാരമ്പര്യമായി രോഗമുള്ളവർ ലഹരി പദാർഥങ്ങൾ ഉപയോഗി?​‍ാൽ വിഷാദരോഗം ബാധിക്കാനുള്ള സാധ്യതയേറെയാണ്‌.  ഇത്തരം വിഷാദ രോഗങ്ങളെയും ചികിൽസകളിലൂടെ നിയന്ത്രിക്കാവുന്നതാണ്‌.

ഗർഭിണികളിൽ ചിലപ്പോൾ വിഷാദരോഗം കാണാറുണ്ട്‌.  ഗർഭാവസ്ഥയിൽ ശരീരത്തിലെ ഹോർമോണുകളുടെ അളവിലുണ്ടാവുന്ന ഏറ്റക്കുറ?​‍ിലുകളാണ്‌ ഇതിനു മുഖ്യ കാരണം.  ആകാംഷ, ഭർത്താവിന്റെയോ മറ്റു കുടുംബാംഗങ്ങളുടെയോ ഭാഗത്തുനിന്നുള്ള മോശമായ പ്രതികരണങ്ങൾ തുടങ്ങിയവയും പ്രശ്നങ്ങളുണ്ടാക്കാം.  അപ്രതീക്ഷിതമായുണ്ടാവുന്ന ഗർഭധാരണവും അതേത്തുടർന്നുണ്ടാവുന്ന മാനസിക സമ്മർദ്ദവും വിഷാദരോഗത്തിലേക്കു നയി​‍േ?ക്കാം.

പരീക്ഷകൾ
കേരളം പരീക്ഷയുടെ പടിവാതിൽക്കലിലാണല്ലോ... പരീക്ഷാക്കാലത്ത്‌ വിഷാദരോഗവുമായി മനശാസ്‌ത്രജ്ഞന്മാരുടെ അരികിലെത്തുന്നവരിൽ ഏറെയും വിദ്യാർഥികളാണെന്നാണു പൊതുവെയുള്ള ധാരണ.  എന്നാൽ രക്ഷിതാക്കളെയാണ്‌ പരീക്ഷാ സമ്മർദ്ദം ഏറെബാധിക്കുന്നതെന്നതാണു സമീപകാലത്തെ അനുഭവങ്ങൾ തെളിയിക്കുന്നത്‌. പ്രതീക്ഷകൾക്കൊത്ത്‌ കുട്ടികൾക്ക്‌ ഫലമുണ്ടാക്കാനായില്ലെങ്കിൽ എല്ലാം നഷ്ടപ്പെട്ടെന്ന ചിന്തിക്കുന്ന രക്ഷിതാക്കളാണ്‌ രോഗക്കെണിയിൽ കുരുങ്ങുന്നവരിലേറെയും. നിങ്ങൾക്കുവേണ്ടി ഞങ്ങൾ എത്ര കഷ്ടപ്പെടുന്നുവെന്നറിയുമോ എന്ന ചോദ്യത്തിലൂടെ കുട്ടികളെ കടമയുടെ കെണിയിൽ(ഗ്ന്വlദ്ധദ്ദന്റന്ധദ്ധഗ്നn ന്ധത്സന്റണ്മ) കുരുക്കാനുള്ള രക്ഷിതാക്കളുടെ ശ്രമം വിദ്യാർഥികളെയും വിഷാദ രോഗികളാക്കും. വിഷാദരോഗമുള്ളവർക്ക്‌ കൂടുതൽ ചുമതലകൾ ഏറ്റെടുക്കേണ്ടിവരുന്നത്‌ രോഗം കൂടാൻ കാരണമാകും.

ദൈവവും സിനിമാറ്റിക്‌ ഡാൻസും
മാനസിക സമ്മർദം ഇല്ലാതാക്കുകയാണ്‌ ആദ്യം വേണ്ടത്‌.  വിശ്വാസികളിൽ ചിലർക്കെങ്കിലും ഇത്തരം സമ്മർദ്ദങ്ങളെ ഒരു പരിധിവരെയെങ്കിലും അകറ്റി നിർത്താൻ ദൈവഭക്‌തി സഹായകമാവാറുണ്ട്‌.  മാനസിക ഉല്ലാസത്തിന്‌ ലഹരിയൊഴികെ ഇഷ്ടമുള്ള ഏതു മാർഗവും തേടാം.  യാത്രചെ?​‍ാം, പാട്ടുപാടാം, പാട്ടുകേൾക്കാം, നൃത്തം ചെ?​‍ാം.. സിനിമകാണാം.. പാചകം ചെ?​‍ാം.. അങ്ങനെ എന്തും. ടെൻഷൻ കുറയ്ക്കാൻ യോഗയും ധ്യാനവും ഉത്തമ മാർഗമാണ്‌.  എഴുതാൻ താൽപര്യമുള്ളവർ എഴുത്തിൽ ശ്രദ്ധകേന്ദ്രീകരി?​‍ാൽ മനോഹരങ്ങളായ സാഹിത്യ സൃഷ്ടികൾളുടെ പിറവിക്കുവരെ ഈ വിഷാദാവസ്ഥ സഹായി​‍േ?ക്കാം..
കൃഷി ചെ?​‍ുന്നതു മനസ്സിനു വളരെയേറെ ഉല്ലാസം തരും. പ?ക്കറിയോ പൂക്കളോ എന്തുമാവട്ടെ, സ്ഥല ലഭ്യതയ്ക്കനുസരി?​‍ു കൃഷി ചെ?​‍ാം.  വ്യായാമം ചെ?​‍ുക,  നന്നായി ഉറങ്ങുക, കൂട്ടായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയവയും സമ്മർദ്ദം കുറയ്ക്കാനുള്ള വഴികളാണ്‌.

വിവരങ്ങൾക്കു കടപ്പാട്‌: ഡോ. പി.എം. മാത്യു വെ?​‍ൂർ
(ചികിൽസാ മനശാസ്‌ത്രജ്ഞൻ)- ഡയറക്ടർ,
സൈക്കോ തെറാപ്പി സെന്റർ, തിരുവനന്തപുരം-3

2011, ജൂലൈ 6, ബുധനാഴ്‌ച

സോളാർ പാനലിനു പകരം സോളാർ പെയിന്റ്‌




വീടിനു നിറം നൽകുന്ന പെയിന്റ്‌ ഭാവിയിൽ വൈദ്യുതിയും നൽകുമെന്നാണ്‌ ഒ​‍ാസ്ട്രേലിയയിലെ ഗവേഷക വിദ്യാർഥിയുടെ അവകാശവാദം.  അവർ കണ്ടെത്തിയ പെയിന്റിന്റെ ബലത്തിലാണ്‌ ഇ​‍ൗ വെളിപ്പെടുത്തൽ.  കെട്ടിടങ്ങൾക്കു മുകളിലും മറ്റും ഉറപ്പി?​‍ിരുന്ന വലിയ ലോഹ ഫ്രെയിമിലുള്ള പരമ്പരാഗത സോളാർ പാനലുകളുടെ കഥകഴി​‍േ?ക്കാവുന്നതാണ്‌ കണ്ടെത്തൽ.  സൗരോർജ ഉൽപാദന രംഗത്തെ ചെലവുകുറയ്ക്കാനും കണ്ടെത്തൽ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്‌ ശാസ്‌ത്രലോകം.
കോമൺവെൽത്ത്‌ സയന്റിഫിക്‌ ആൻഡ്‌ ഇൻഡസ്ട്രിയൽ റിസർ?​‍്‌ ഒ​‍ാർഗനൈസേഷന്റെ(സിഎസ്ഐആർഒ) സഹായത്തോടെ മെൽബൺ യൂണിവേഴ്സിറ്റിയിലെ പി?​‍്ഡി വിദ്യാർഥിയായ ബ്രന്റൻ മക്ഡോണാൾഡ്‌ നടത്തിയ ഗവേഷണങ്ങളാണ്‌ ഫലംകണ്ടിരിക്കുന്നത്‌.  നാനോക്രിസ്റ്റലുകളാൽ നിർമി? കുഞ്ഞു സോളാർ പാനലുകളാണ്‌ ഇ​‍ൗ പെയിന്റിന്റെ ഉ​‍ൗർജോൽപാദന രഹസ്യം.  ലോഹം, പ്ലാസ്റ്റിക്‌, ഗ്ലാസ്‌ തുടങ്ങി ഏതുതരം പ്രതലത്തിലും പെയിന്റടിക്കാം. അപ്പോൾപ്പിന്നെ മേൽക്കൂരയിൽ നിന്നു മാത്രമല്ല,  ഇത്തരം പെയിന്റടി?​‍ാൽ ജനലും വാതിലും ചുവരുമെല്ലാം വൈദ്യുതി വരുന്ന വഴികളായി മാറും.
ലോഹ ഫ്രെയിമുകളും സിലിക്കൺ അടിസ്ഥാനമായ പാനലുകളും ഉൾപ്പെട്ട പരമ്പരാഗത സോളാർ പാനൽ സംവിധാനത്തേക്കൾ ഏറെ ചെലവുകുറഞ്ഞും ഫലപ്രദമായും സൗരോർജത്തെ വൈദ്യുതിയാക്കാൻ പെയിന്റടി വിദ്യകൊണ്ടു കഴിയുമെന്നാണ്‌ മക്ഡോണാൾഡിന്റെ അവകാശവാദം.  ഇപ്പോൾ മാർക്കറ്റിലുള്ള സോളാർ സെല്ലുകളുടെ മൂന്നിലൊന്ന്‌ വിലയിൽ ഇവ ലഭ്യമാക്കാനാവുമെന്നാണു പ്രതീക്ഷ.  അഞ്ചു വർഷത്തിനകം മാർക്കറ്റിൽ ഇവയെ എത്തിക്കാനാവുമെന്നും മക്ഡോണാൾഡ്‌ ആത്മവിശ്വാസം പ്രകടിപ്പി?​‍ു.
കെട്ടിട നിർമാണ സാമഗ്രികൾക്ക്‌ സൗരോർജ പാനലിന്റെ സവിശേഷതകൾ നൽകാൻ ഒ​‍ാസ്ട്രേലിയയിലെ സൗരോർജ ഉപകരണ നിർമാതാക്കളായ ഡെസോൾ ടാറ്റാ സ്റ്റീലുമായി ചേർന്നൊരു പദ്ധതിക്കും തുടക്കമായിക്കഴിഞ്ഞു.  ഉ​‍ൗർജപര്യാപ്‌തതയുള്ള വീടുകളുടെ പിറവിക്ക്‌ ഇ​‍ൗ നീക്കവും സുപ്രധാന വഴിത്തിരിവായേക്കും.

പഞ്ചാബിൽ കനാലിനുമേൽ സോളാർ പാനൽ പന്തൽ



കനാലിനു പന്തൽ; അതും സോളാർ പാനലുകൾകൊണ്ട്‌.. വൈദ്യുതി nലഭ്യമാവുന്നതിനൊപ്പം കനാൽവെള്ളത്തിന്റെ ബാഷ്പീകരണവും തടയാം.. പഞ്ചാബിലാണ്‌ പരിസ്ഥിതി സൗഹൃദമായ പദ്ധതി വരുന്നത്‌. സംസ്ഥാനത്തെ കനാലുകൾക്കു മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള ‘സോളാർ പവർ കനാൽ കവർ’ എന്ന പദ്ധതിക്ക്‌ പഞ്ചാബ്‌ സർക്കാർ അംഗീകാരം നൽകിക്കഴിഞ്ഞു.  പരീക്ഷണാടിസ്ഥാനത്തിൽ ഒരു മെഗാവാട്ട്‌ വൈദ്യുതി ഉൽപാദനം നടത്താവുന്ന പദ്ധതിക്കാണ്‌ മുഖ്യമന്ത്രി പ്രകാശ്സിങ്ങ്‌ ബാദലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗം അംഗീകാരം നൽകിയത്‌.
ജലന്ധർ ആസ്ഥാനമായ പിഫോർപി പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനത്തെയാണ്‌ പാനലുകൾ സ്ഥാപിക്കാൻ അധികാരപ്പെടുത്തിയിരിക്കുന്നത്‌.  സർക്കാർ നിർദേശിക്കുന്ന കനാൽ മേഖലകളിലാവും പാനലുകൾ സ്ഥാപിക്കുക. വേനൽക്കാലത്ത്‌ ബാഷ്പീകരി?​‍ു പോകുന്ന അഞ്ചു മില്യൺ ഗ്യാലൻ വെള്ളം സംരക്ഷിക്കാൻ കനാലുകൾക്കു മീതെ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്ന്‌ പഞ്ചാബ്‌ സർക്കാരിന്റെ വക്‌താവ്‌ പറഞ്ഞു.

വെറുതെ കളയാനല്ല വെയിൽ


നാളെ വിളക്കു തെളിയണമെങ്കിൽ എന്തുചെ?ണമെന്ന ചിന്തയിലാണു ലൊകം.. വർഷത്തിലൊരിക്കൽ വിളക്കണ?​‍്‌ എർത്ത്‌ അവർ ആചരിക്കുന്നതുകൊണ്ടൊന്നും വരാൻ പോവുന്ന ഉ​‍ൗർജ പ്രതിസന്ധിയെ മറികടക്കാനാവില്ലെന്ന്‌ കൊ?​‍ുകുഞ്ഞിനു പോലും അറിയാം.. പുതിയ ഉ​‍ൗർജ സ്രോതസുകൾ തേടിയുള്ള നെട്ടോട്ടത്തിലാണു ലോകം.. സൂര്യൻ, കാറ്റ്‌, തിരമാല ഇവയാവും നാളെയുടെ ഉ​‍ൗർജ സ്രോതസുകളെന്നു ശാസ്‌ത്രം തിരി?റിഞ്ഞുകഴിഞ്ഞു.  മാലിന്യങ്ങളെ ഉ​‍ൗർജസ്രോതസാക്കാനുള്ള എളുപ്പവഴി തേടുന്നുമുണ്ട്‌ ശാസ്‌ത്രം.

നാളെ ഇരുട്ടിലേക്ക്‌
ദീർഘവീക്ഷണമില്ലാത്ത രാഷ്ട്രീയക്കാരനു വെട്ടിപ്പിന്റെ വഴിതുറക്കാനല്ലാതെ ജലവൈദ്യുത പദ്ധതിക്കായുള്ള മുറവിളികൾക്ക്‌ മറ്റൊരു അർഥവുമില്ലെന്ന്‌ സ്ഥലകാല ബോധമുള്ള ആർക്കും മനസ്സിലാകും. കൊടും ചൂടും വരൾ?യും ജലസ്രോതസുകളെ ഒന്നൊന്നായി നേർത്ത നീർചാലുകളാക്കുമ്പോൾ കുടിക്കാനും കുളിക്കാനും പോലും വെള്ളം തികയില്ല, പിന്നെ എങ്ങിനെ വൈദ്യുതിയെക്കുറി?​‍ു ചിന്തിക്കും?
ആണവ ദുരന്തങ്ങൾ പലവട്ടം ആവർത്തി?​‍ിട്ടും കണ്ണുതുറക്കാത്തവർക്ക്‌ ഫുകുഷിമ വീണ്ടും മുന്നറിയിപ്പു നൽകി.. ജപ്പാനിൽ സംഭവി? ദുരന്തം കണ്ണുപൊട്ടന്മാരായ വികസനവാദികളിൽ പലരും കണ്ടില്ലെങ്കിലും ആണവ പ്ലാന്റുകളോടു ചേർന്നു താമസിക്കുന്നവരെ അങ്കലാപ്പിലാക്കിയിട്ടുണ്ട്‌.  പുതിയ ആണവ നിലയങ്ങൾക്കായി കണ്ടുവ?​‍ിരുന്ന പ്രദേശങ്ങളിലും എതിർപ്പിന്റെ വിത്തുകൾ കിളിർത്തു തുടങ്ങി.. ജീവിക്കാൻ അനുവദിക്കണമെന്ന ഇവരുടെ മുറവിളിക്കു മുന്നിൽ ഭരണകൂടങ്ങൾക്ക്‌ എത്രനാൾ അണുപ്രസരണം നടത്താനാവും?
ഫോസിൽ ഇന്ധനങ്ങളുടെ കണക്കെടുത്താലും നിരാശയേ വഴിയുള്ളൂ.. പെട്രോളിയം ഉൽപ്പന്നങ്ങളുടെ കുതി?​‍ുയരുന്ന വില ഇവ ഇനി എത്രനാൾ എന്നതിന്റെ സൂചകങ്ങളാണ്‌.  കൽക്കരിയും ഡീസലും ലഭ്യമാവാതാവുന്നതോടെ താപവൈദ്യുത നിലയങ്ങൾ താഴിടേണ്ടിവരും.
ജൈവ ഇന്ധനങ്ങൾക്കുവേണ്ടിയുള്ള ഗവേഷണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്‌. എന്നാൽ ഇവയിൽ പലതും ഫോസിൽ ഇന്ധനങ്ങളേക്കാൾ കാർബൺ പുറന്തള്ളുന്നവയാണ്‌.  ഒരുവശത്ത്‌ കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള വഴിതേടുമ്പോൾ മറുവശത്ത്‌ കാർബൺ വ്യാപനത്തിനുള്ള വഴിതുറക്കുന്നത്‌ ഒട്ടും ആരോഗ്യകരമാവില്ല. മാത്രമല്ല, ഭക്ഷ്യ ഉൽപന്നങ്ങളിൽ നിന്നു ജൈവ ഇന്ധനമുണ്ടാക്കുമ്പോൾ ഭക്ഷ്യവസ്‌തുക്കളുടെ വില പിടി?​‍ുനിർത്താൻ കഴിയാതെ കുതി?​‍ുയരുകയും ചെ?​‍ും.

എന്തുകൊണ്ട്‌ സൂര്യൻ ?
ഇന്ത്യയിലെ ഒ​‍ാരോ സ്ക്വയർ മീറ്റർ പ്രദേശത്തും മണിക്കൂറിൽ നാലുമുതൽ ഏഴുവരെ കിലോവാട്ട്‌ വൈദ്യുതി ഉൽപാദിപ്പിക്കാൻ വേണ്ട അളവിൽ സൂര്യരശ്മികൾ പതിക്കുന്നുണ്ടെന്നാണ്‌ പഠനങ്ങൾ പറയുന്നത്‌.  സൂര്യനെ വ്യക്‌തമായി കാണാവുന്ന മുന്നൂറു ദിവസങ്ങളെങ്കിലും ഒ​‍ാരോ വർഷവും കടന്നുപോവുന്നു.. ഇ​‍ൗ കണക്കുകൾ ചേർത്തുവ?‍ൽ 5000 ട്രില്യൺ കിലോവാട്ട്‌ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിവുള്ള വെയിലാണു വെറുതെ കളയുന്നതെന്നു മനസ്സിലാക്കാം.

വെല്ലുവിളി
സോളാർ പാനലുകളുടെ വിലയാണ്‌ സൗരോർജം പ്രയോജനപ്പെടുത്തുന്നതിലെ പ്രധാന വെല്ലുവിളി.  എന്നാൽ ഇന്ന്‌ മറ്റുള്ള സ്രോതസുകളിൽ നിന്നു വൈദ്യുതി ലഭ്യമാക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ സോളാർ പാനലുകൾക്കുള്ള ചെലവ്‌ അത്ര അധികമല്ല.  പത്തും ഇരുപതും  വരെവർഷം ഗ്യാരണ്ടിയോടെയാണ്‌ സോളാർ പാനലുകൾ ലഭ്യമാവുന്നത്‌. ഇ​‍ൗ കാലയളവിനപ്പുറവും സുഗമമായി പ്രവർത്തിക്കുന്നവയും ഉണ്ട്‌.  സ്റ്റോറേജ്‌ ബാറ്ററികളുടെ വിലയും ഒ​‍ാരോ വർഷവും താഴോട്ടാണ്‌. സർക്കാർ വിവിധ പദ്ധതികളിൽ പെടുത്തി നൽകുന്ന സബ്സിഡി കൂടിയാകുമ്പോൾ സൗരോർജ ഉപയോഗം സാമ്പത്തിക നഷ്ടം ഉണ്ടാക്കില്ലെന്ന്‌ ഉറപ്പിക്കാം.
പാനലുകൾ ഉറപ്പിക്കാനും സ്റ്റോറേജ്‌ സൗകര്യം ഒരുക്കാനുമെല്ലാം ഒരിക്കൽ മാത്രം പണം മുടക്കിയാൽ മതിയെന്ന സൗകര്യവുമുണ്ട്‌.  പ്രതിമാസ ബില്ലുകളോ മറ്റു ചെലവുകളോ ഉണ്ടാവാത്തതിനാൽ സ്ഥാപിക്കുമ്പോഴത്തെ പണ​‍െ?ലവു മാത്രമേ സൗരോർജ സംവിധാനം ഉണ്ടാക്കുള്ളൂ.

പരിസ്ഥിതി സൗഹൃദം
പൊടിയും പുകയും വനനശീകരണവും ജലസ്രോതസിന്റെ ഉപയോഗവും ഒന്നും സൗരോർജ പദ്ധതികൾക്ക്‌ ആവശ്യമേയില്ല.  അതുകൊണ്ടുതന്നെ പ്രകൃതിക്ക്‌ യാതൊരു അലോസരവും ഇവ ഉണ്ടാക്കുകയില്ല.  നൂറു ശതമാനം പരിസ്ഥിതി സൗഹൃദമാണു സൗരോർജ പാനലുകൾ.