ഈ ബ്ലോഗ് തിരയൂ

2011 ജൂലൈ 11, തിങ്കളാഴ്‌ച

വിഷാദരോഗം



“ഇന്നൊരു മൂഡില്ല.. രണ്ടെണ്ണം വിട്ടിട്ടുപോയി കിടന്നുറങ്ങാം..” വൈകിട്ടെന്താ പരിപാടിയെന്ന ചോദ്യത്തിനു മലയാളി മടിയില്ലാതെ പറയുന്ന മറുപടിയിതാണ്‌..  മൂഡില്ലായ്മയ്ക്കു മലയാളി കണ്ടെത്തിയ ഒറ്റമൂലിയാണു മദ്യം.  മലയാളിയുടെ ‘മൂഡ്‌ ഓഫ്‌’ കൂടുന്നതിനനുസരി?​‍്‌ മദ്യവിൽപനയും കുതിക്കുന്നു.  എന്നാൽ ഇതു രണ്ടിനുമൊപ്പം എണ്ണം പെരുകുന്ന മറ്റൊന്നുകൂടിയുണ്ട്‌, വിഷാദരോഗം.. മലയാളിയിൽ എങ്ങനെ ഇത്രയേറെ വിഷാദം അടിഞ്ഞുകൂടി?  
ലോകകാര്യങ്ങളും രാഷ്ട്രീയവും ഇഴകീറി ചർ?ചെ?​‍ാറുണ്ടായിരുന്ന കവലക്കൂട്ടായ്മകളും ഇഴയടുപ്പമുള്ള സൗഹൃദങ്ങളും കുറഞ്ഞതും സ്നേഹത്തിന്റെ കരുതലുള്ള കുടുംബ കൂട്ടായ്മകൾ കുറഞ്ഞതുമെല്ലാം വിഷാദത്തിനുള്ള കാരണങ്ങളാവാം.  ഒറ്റയ്ക്കെന്ന ചിന്തയിൽ, വിഷാദം ചേക്കേറിയ മനസ്സിനെ മദ്യമൊഴി?​‍ു മയക്കിയുറക്കി ദിവസങ്ങൾ തള്ളിനീക്കാനാണ്‌ മലയാളി പൗരുഷത്തിന്‌ ഇഷ്ടം.
തൊഴിൽതേടിയുള്ള അല?​‍ിൽ, സമ്മർദ്ദങ്ങൾ ഏറെയുള്ള ജോലി, ഉത്തരവാദിത്വമേറിയ ജീവിത സൗഹചര്യങ്ങൾ തുടങ്ങിയവ മനസ്സിനെ ഒട്ടൊന്നുമല്ല അലോസരപ്പെടുത്തുന്നത്‌.  മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിത ഉപയോഗവും വിഷാദരോഗത്തിലേക്കു നയിക്കാം. പാരമ്പര്യമായി വിഷാദരോഗമുള്ളവർക്ക്‌ രോഗം കൂടാനും ഇത്തരം സാഹചര്യങ്ങൾ വഴിയൊരുക്കും. സാമ്പത്തിക പ്രശ്നങ്ങളും വിഷാദരോഗത്തിനു കാരണമാകാം. മധ്യവർത്തി കുടുംബങ്ങളിലുള്ളവരാണു രോഗം പിടിപെടുന്നവരിലേറെയും.  പുരുഷന്മാരിലാണ്‌ വിഷാദരോഗം കൂടുതലായി കാണുന്നത്‌.  പുരുഷന്മാരേക്കാൾ സഹനശക്‌തി കൂടുതലുള്ളതുകൊണ്ടാണ്‌ സ്‌ത്രീകളെ രോഗം എളുപ്പം പിടികൂടാത്തത്‌.  വിഷാദരോഗം പലതരത്തിലുണ്ട്‌.

നിങ്ങൾക്കു വിഷാദ രോഗമുണ്ടോ?
സ്വയം പരിശോധിക്കാം
മുഖം ശോകമൂകമാവുക, ഒന്നിനോടും പ്രതികരിക്കാതിരിക്കുക, പെട്ടന്നു കര?​‍ിൽ വരിക, ദേഷ്യം വരിക, ഇടപെടാതെ മാറി ഇരിക്കുക, കൂട്ടുകെട്ടുകൾ കുറയുക, അസ്വസ്ഥത, പ്രതിഷേധം, സ്വഭാവത്തിൽ പൊടുന്നനെയുണ്ടാവുന്ന മാറ്റം, ശ്രദ്ധക്കുറവ്‌, ഊർജ്ജസ്വലതയില്ലായ്മ, പ്രതീക്ഷയില്ലായ്മ, നിസ്സഹായത, കുറ്റബോധം, വിരസത, ആത്മഹത്യാ പ്രവണത, ഉറക്കത്തിലെ താളപ്പിഴകൾ തുടങ്ങിയവയെല്ലാം വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാവാം.  ശോകഗാനങ്ങൾ മാത്രം കേൾക്കാൻ ഇഷ്ടപ്പെടുന്നവർ, ജീവിതത്തെക്കുറി?​‍്‌ നിരാശാ ഭാവത്തിൽ മാത്രം സംസാരിക്കുന്നവർ, ആത്മഹത്യയെക്കുറി?​‍ുള്ള പുസ്‌തകങ്ങൾ വായി?​‍ുകൂട്ടുന്നവർ തുടങ്ങിയവരും വിഷാദരോഗികളാവാം.
ഇവയിൽ അഞ്ചിലേറെ ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ തുടർ?യായി പ്രകടിപ്പിക്കുന്നുവെങ്കിൽ നിങ്ങൾക്കു വിഷാദരോഗമുള്ളതായി സംശയിക്കാം.  ഈ ലക്ഷണങ്ങളെത്തുടർന്നു ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന മന്ദതയെ ഡിപ്രഷൻ അഥവാ വിഷാദരോഗമെന്നു വിളിക്കാം. കടുത്ത വിഷാദരോഗം ദഹനക്കുറവ്‌, വയർ സ്‌തംഭനം, തലവേദന, ശരീരഭാരക്കുറവ്‌ തുടങ്ങിയ ശാരീരിക പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം.

റിയാക്ടീവ്‌ ഡിപ്രഷൻ
മനസ്സിനെ അലോസരപ്പെടുത്തിയ ഏതെങ്കിലും സംഭവങ്ങളോടുള്ള പ്രതികരണമായാണ്‌ റിയാക്ടീവ്‌ ഡിപ്രഷൻ തുടങ്ങുന്നത്‌.  ഒറ്റപ്പെടൽ, പ്രണയനൈരാശ്യം, തൊഴിൽ സ്ഥലത്തെ പ്രശ്നങ്ങൾ, കുടുംബപ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം കാരണങ്ങളാവാം. ഇതോടൊപ്പം അമിത മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം എന്നിവയും വിഷാദരോഗ സാധ്യത വർധിപ്പിക്കും. മക്കളിൽ നിന്ന്‌ ഒറ്റപ്പെട്ടുപോകുന്ന പ്രായമായ മാതാപിതാക്കളിൽ പലരിലും വിഷാദരോഗ ലക്ഷണങ്ങൾ കാണാം. റിയാക്ടീവ്‌ ഡിപ്രഷൻ ഏറെയൊന്നും മരുന്ന്‌ ഉപയോഗിക്കാതെ, മനശാസ്‌ത്ര ചികിൽസകളിലൂടെ മാറ്റിയെടുക്കാവുന്നതാണ്‌.  ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടുപോകുന്നവരിലും വിഷാദരോഗം കണ്ടുവരുന്നു.

ബൈപോളാർ
സ്വഭാവത്തിൽ പൊടുന്നനെ മാറ്റങ്ങൾ വരുന്നവരെ കണ്ടിട്ടില്ലേ.. പൊട്ടി?​‍ിരിയും പൊട്ടിക്കര?​‍ിലും അമിത ഉൽസാഹവും മന്ദതയുമെല്ലാം മാറിമാറി പ്രകടിപ്പിക്കുന്നവരാണ്‌ ഇക്കൂട്ടർ.  ഇവർ ചിലപ്പോൾ പെട്ടന്നു ദീർഘയാത്രകൾക്ക്‌ ഒരുങ്ങിയേക്കാം. പ്രകോപനമൊന്നുമില്ലാതെ തമാശ പറഞ്ഞേക്കാം.. ഇത്തരം ഭാവവ്യത്യാസങ്ങൾ ആഴ്ചകളോ, മാസങ്ങളോ നീണ്ടുനിന്നേക്കാം.. അതിനുശേഷം സ്വാഭാവികമായി ഭേദമാവുകയും ചെ?​‍ും. ബൈപോളാർ ഡിസോർഡറുള്ളവരിൽ ചിലർ കടുത്ത പിടിവാശിക്കാരായിരിക്കും.  സ്വഭാവത്തിൽ വ്യത്യാസങ്ങൾ കണ്ടുതുടങ്ങുമ്പോൾത്തന്നെ ചികിൽസി?​‍ാൽ ഇതും നിയന്ത്രിക്കാം.

പാരമ്പര്യം
ബന്ധുക്കളിൽ ആർക്കെങ്കിലും വിഷാദരോഗമുണ്ടെങ്കിൽ രോഗം വരാനുള്ള സാധ്യതയേറെയാണ്‌.  നാലു തലമുറവരെയുള്ള കുടുംബാംഗങ്ങളിൽ വിഷാദരോഗമോ, മാനസിക രോഗമോ ഉണ്ടെങ്കിൽ രോഗ ലക്ഷണങ്ങളെ ശ്രദ്ധിക്കണം.  മദ്യവും മറ്റു ലഹരിപദാർഥങ്ങളും ഒഴിവാക്കണം.  കാരണം വിഷാദരോഗത്തിലേക്കുള്ള പ്രവേശന പാസാണ്‌.  പാരമ്പര്യമായി രോഗമുള്ളവർ ലഹരി പദാർഥങ്ങൾ ഉപയോഗി?​‍ാൽ വിഷാദരോഗം ബാധിക്കാനുള്ള സാധ്യതയേറെയാണ്‌.  ഇത്തരം വിഷാദ രോഗങ്ങളെയും ചികിൽസകളിലൂടെ നിയന്ത്രിക്കാവുന്നതാണ്‌.

ഗർഭിണികളിൽ ചിലപ്പോൾ വിഷാദരോഗം കാണാറുണ്ട്‌.  ഗർഭാവസ്ഥയിൽ ശരീരത്തിലെ ഹോർമോണുകളുടെ അളവിലുണ്ടാവുന്ന ഏറ്റക്കുറ?​‍ിലുകളാണ്‌ ഇതിനു മുഖ്യ കാരണം.  ആകാംഷ, ഭർത്താവിന്റെയോ മറ്റു കുടുംബാംഗങ്ങളുടെയോ ഭാഗത്തുനിന്നുള്ള മോശമായ പ്രതികരണങ്ങൾ തുടങ്ങിയവയും പ്രശ്നങ്ങളുണ്ടാക്കാം.  അപ്രതീക്ഷിതമായുണ്ടാവുന്ന ഗർഭധാരണവും അതേത്തുടർന്നുണ്ടാവുന്ന മാനസിക സമ്മർദ്ദവും വിഷാദരോഗത്തിലേക്കു നയി​‍േ?ക്കാം.

പരീക്ഷകൾ
കേരളം പരീക്ഷയുടെ പടിവാതിൽക്കലിലാണല്ലോ... പരീക്ഷാക്കാലത്ത്‌ വിഷാദരോഗവുമായി മനശാസ്‌ത്രജ്ഞന്മാരുടെ അരികിലെത്തുന്നവരിൽ ഏറെയും വിദ്യാർഥികളാണെന്നാണു പൊതുവെയുള്ള ധാരണ.  എന്നാൽ രക്ഷിതാക്കളെയാണ്‌ പരീക്ഷാ സമ്മർദ്ദം ഏറെബാധിക്കുന്നതെന്നതാണു സമീപകാലത്തെ അനുഭവങ്ങൾ തെളിയിക്കുന്നത്‌. പ്രതീക്ഷകൾക്കൊത്ത്‌ കുട്ടികൾക്ക്‌ ഫലമുണ്ടാക്കാനായില്ലെങ്കിൽ എല്ലാം നഷ്ടപ്പെട്ടെന്ന ചിന്തിക്കുന്ന രക്ഷിതാക്കളാണ്‌ രോഗക്കെണിയിൽ കുരുങ്ങുന്നവരിലേറെയും. നിങ്ങൾക്കുവേണ്ടി ഞങ്ങൾ എത്ര കഷ്ടപ്പെടുന്നുവെന്നറിയുമോ എന്ന ചോദ്യത്തിലൂടെ കുട്ടികളെ കടമയുടെ കെണിയിൽ(ഗ്ന്വlദ്ധദ്ദന്റന്ധദ്ധഗ്നn ന്ധത്സന്റണ്മ) കുരുക്കാനുള്ള രക്ഷിതാക്കളുടെ ശ്രമം വിദ്യാർഥികളെയും വിഷാദ രോഗികളാക്കും. വിഷാദരോഗമുള്ളവർക്ക്‌ കൂടുതൽ ചുമതലകൾ ഏറ്റെടുക്കേണ്ടിവരുന്നത്‌ രോഗം കൂടാൻ കാരണമാകും.

ദൈവവും സിനിമാറ്റിക്‌ ഡാൻസും
മാനസിക സമ്മർദം ഇല്ലാതാക്കുകയാണ്‌ ആദ്യം വേണ്ടത്‌.  വിശ്വാസികളിൽ ചിലർക്കെങ്കിലും ഇത്തരം സമ്മർദ്ദങ്ങളെ ഒരു പരിധിവരെയെങ്കിലും അകറ്റി നിർത്താൻ ദൈവഭക്‌തി സഹായകമാവാറുണ്ട്‌.  മാനസിക ഉല്ലാസത്തിന്‌ ലഹരിയൊഴികെ ഇഷ്ടമുള്ള ഏതു മാർഗവും തേടാം.  യാത്രചെ?​‍ാം, പാട്ടുപാടാം, പാട്ടുകേൾക്കാം, നൃത്തം ചെ?​‍ാം.. സിനിമകാണാം.. പാചകം ചെ?​‍ാം.. അങ്ങനെ എന്തും. ടെൻഷൻ കുറയ്ക്കാൻ യോഗയും ധ്യാനവും ഉത്തമ മാർഗമാണ്‌.  എഴുതാൻ താൽപര്യമുള്ളവർ എഴുത്തിൽ ശ്രദ്ധകേന്ദ്രീകരി?​‍ാൽ മനോഹരങ്ങളായ സാഹിത്യ സൃഷ്ടികൾളുടെ പിറവിക്കുവരെ ഈ വിഷാദാവസ്ഥ സഹായി​‍േ?ക്കാം..
കൃഷി ചെ?​‍ുന്നതു മനസ്സിനു വളരെയേറെ ഉല്ലാസം തരും. പ?ക്കറിയോ പൂക്കളോ എന്തുമാവട്ടെ, സ്ഥല ലഭ്യതയ്ക്കനുസരി?​‍ു കൃഷി ചെ?​‍ാം.  വ്യായാമം ചെ?​‍ുക,  നന്നായി ഉറങ്ങുക, കൂട്ടായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയവയും സമ്മർദ്ദം കുറയ്ക്കാനുള്ള വഴികളാണ്‌.

വിവരങ്ങൾക്കു കടപ്പാട്‌: ഡോ. പി.എം. മാത്യു വെ?​‍ൂർ
(ചികിൽസാ മനശാസ്‌ത്രജ്ഞൻ)- ഡയറക്ടർ,
സൈക്കോ തെറാപ്പി സെന്റർ, തിരുവനന്തപുരം-3

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ