ഈ ബ്ലോഗ് തിരയൂ

2011 ജൂലൈ 6, ബുധനാഴ്‌ച

സോളാർ പാനലിനു പകരം സോളാർ പെയിന്റ്‌




വീടിനു നിറം നൽകുന്ന പെയിന്റ്‌ ഭാവിയിൽ വൈദ്യുതിയും നൽകുമെന്നാണ്‌ ഒ​‍ാസ്ട്രേലിയയിലെ ഗവേഷക വിദ്യാർഥിയുടെ അവകാശവാദം.  അവർ കണ്ടെത്തിയ പെയിന്റിന്റെ ബലത്തിലാണ്‌ ഇ​‍ൗ വെളിപ്പെടുത്തൽ.  കെട്ടിടങ്ങൾക്കു മുകളിലും മറ്റും ഉറപ്പി?​‍ിരുന്ന വലിയ ലോഹ ഫ്രെയിമിലുള്ള പരമ്പരാഗത സോളാർ പാനലുകളുടെ കഥകഴി​‍േ?ക്കാവുന്നതാണ്‌ കണ്ടെത്തൽ.  സൗരോർജ ഉൽപാദന രംഗത്തെ ചെലവുകുറയ്ക്കാനും കണ്ടെത്തൽ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്‌ ശാസ്‌ത്രലോകം.
കോമൺവെൽത്ത്‌ സയന്റിഫിക്‌ ആൻഡ്‌ ഇൻഡസ്ട്രിയൽ റിസർ?​‍്‌ ഒ​‍ാർഗനൈസേഷന്റെ(സിഎസ്ഐആർഒ) സഹായത്തോടെ മെൽബൺ യൂണിവേഴ്സിറ്റിയിലെ പി?​‍്ഡി വിദ്യാർഥിയായ ബ്രന്റൻ മക്ഡോണാൾഡ്‌ നടത്തിയ ഗവേഷണങ്ങളാണ്‌ ഫലംകണ്ടിരിക്കുന്നത്‌.  നാനോക്രിസ്റ്റലുകളാൽ നിർമി? കുഞ്ഞു സോളാർ പാനലുകളാണ്‌ ഇ​‍ൗ പെയിന്റിന്റെ ഉ​‍ൗർജോൽപാദന രഹസ്യം.  ലോഹം, പ്ലാസ്റ്റിക്‌, ഗ്ലാസ്‌ തുടങ്ങി ഏതുതരം പ്രതലത്തിലും പെയിന്റടിക്കാം. അപ്പോൾപ്പിന്നെ മേൽക്കൂരയിൽ നിന്നു മാത്രമല്ല,  ഇത്തരം പെയിന്റടി?​‍ാൽ ജനലും വാതിലും ചുവരുമെല്ലാം വൈദ്യുതി വരുന്ന വഴികളായി മാറും.
ലോഹ ഫ്രെയിമുകളും സിലിക്കൺ അടിസ്ഥാനമായ പാനലുകളും ഉൾപ്പെട്ട പരമ്പരാഗത സോളാർ പാനൽ സംവിധാനത്തേക്കൾ ഏറെ ചെലവുകുറഞ്ഞും ഫലപ്രദമായും സൗരോർജത്തെ വൈദ്യുതിയാക്കാൻ പെയിന്റടി വിദ്യകൊണ്ടു കഴിയുമെന്നാണ്‌ മക്ഡോണാൾഡിന്റെ അവകാശവാദം.  ഇപ്പോൾ മാർക്കറ്റിലുള്ള സോളാർ സെല്ലുകളുടെ മൂന്നിലൊന്ന്‌ വിലയിൽ ഇവ ലഭ്യമാക്കാനാവുമെന്നാണു പ്രതീക്ഷ.  അഞ്ചു വർഷത്തിനകം മാർക്കറ്റിൽ ഇവയെ എത്തിക്കാനാവുമെന്നും മക്ഡോണാൾഡ്‌ ആത്മവിശ്വാസം പ്രകടിപ്പി?​‍ു.
കെട്ടിട നിർമാണ സാമഗ്രികൾക്ക്‌ സൗരോർജ പാനലിന്റെ സവിശേഷതകൾ നൽകാൻ ഒ​‍ാസ്ട്രേലിയയിലെ സൗരോർജ ഉപകരണ നിർമാതാക്കളായ ഡെസോൾ ടാറ്റാ സ്റ്റീലുമായി ചേർന്നൊരു പദ്ധതിക്കും തുടക്കമായിക്കഴിഞ്ഞു.  ഉ​‍ൗർജപര്യാപ്‌തതയുള്ള വീടുകളുടെ പിറവിക്ക്‌ ഇ​‍ൗ നീക്കവും സുപ്രധാന വഴിത്തിരിവായേക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ