ഈ ബ്ലോഗ് തിരയൂ

2011, ജൂലൈ 11, തിങ്കളാഴ്‌ച

സ്നേഹത്തിന്റെ ചെയിൻ റിയാക്ഷൻ


വി-ഗാർഡ്‌ ഗ്രൂപ്പ്‌ ചെയർമാൻ കൊ?​‍ൗസേപ്പ്‌ ചിറ്റിലപ്പിള്ളി പാലാ ഇ​‍ൗരാറ്റുപേട്ട സ്വദേശി ജോയി ഉലഹന്നാനു വൃക്ക നൽകി.  ജോയി ഉലഹന്നാന്റെ ഭാര്യ ജോളി കൊല്ലം സ്വദേശി ജേക്കബ്‌ മാത്യുവിനു വൃക്ക നൽകാൻ ത?​‍ാറെടുക്കുന്നു.. ജേക്കബ്‌ മാത്യുവിന്റെ ഭാര്യ ആഷ തൃശൂരുകാരനായ ജോൺ ചെമ്മണ്ണൂരിനും ജോൺ ചെമ്മണ്ണൂരിന്റെ അമ്മ ഒമാനിൽ നിന്നുള്ള സുരേഷ്‌ ശർമയ്ക്കും വൃക്ക നൽകും.  സുരേഷ്‌ ശർമയുടെ ഭാര്യ കുവൈത്തിൽ നിന്നുള്ള രോഗിക്കു വൃക്ക നൽകാൻ സന്നദ്ധതയറിയി?​‍ു.. സ്നേഹത്തിന്റെ ഇ​‍ൗ ചെയിൻ റിയാക്ഷൻ-അതാണു കിഡ്നി ചെയിൻ.
ലക്ഷങ്ങൾ ക?​‍ിലില്ലെങ്കിൽ വൃക്കരോഗിക്ക്‌ ഇ​‍ൗ ലോകത്തു ജീവിക്കാൻ അവകാശമില്ലാതിരുന്ന കാലം ഒ​‍ാർമയിൽ നിന്നു മാഞ്ഞു തുടങ്ങിയിട്ടില്ല.  ചില ആശുപത്രികളും ഏജന്റുമാരും കെട്ടിപ്പൊക്കിയ അവയവ വ്യാപാര സാമ്രാജ്യത്തെ ചങ്ങലയ്ക്കിട്ട വേറിട്ട ചങ്ങലയാണ്‌ കിഡ്നി ചെയിൻ.  തൃശൂരിൽ ഫാ. ഡേവിസ്‌ ചിറമ്മലാണ്‌ വൃക്കരോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്രയമായ കിഡ്നി ചെയിനിനു തുടക്കമിട്ടത്‌.  രോഗിക്ക്‌ കിഡ്നി ചെയിനിന്റെ ഭാഗമായി വൃക്ക ലഭിക്കുമ്പോൾ രോഗിയുടെ അടുത്ത ബന്ധുക്കളിൽ ആരെങ്കിലും മറ്റൊരു രോഗിക്കു വൃക്ക നൽകുകയെന്നതാണ്‌ കിഡ്നി ചെയിനിന്റെ അടിസ്ഥാനം.
അഡ്വ. എ.ഡി. ബെന്നിയും സുഹൃത്തുക്കളുമാണ്‌ തൃശൂരിൽ വൃക്ക രോഗികൾക്കൊപ്പം നിന്ന ആദ്യ കൂട്ടായ്മ. കണ്ടശ്ശാംകടവിൽ 11 വൃക്കമാറ്റിവയ്ക്കൽ ശസ്‌ത്രക്രിയകൾക്ക്‌ കളമൊരുക്കാനും ഈ കൂട്ടായ്മയ്ക്കായി. തന്റെ ഇടവകയിലെ ഗോപിനാഥൻ എന്നയാൾക്ക്‌ വൃക്കരോഗം വന്നപ്പോൾ കണ്ടശ്ശാംകടവിലേതിനു സമാനമായൊരു കൂട്ടായ്മയുണ്ടാക്കി പ്രവർത്തനം തുടങ്ങിയ ഫാ. ഡേവിസ്‌ ചിറമ്മൽ പിന്നീട്‌ ഗോപിനാഥന്‌ വൃക്ക ദാനം ചെയ്‌തു മാതൃകകാട്ടി.  ഈ രണ്ടു കൂട്ടായ്മകളുടെയും ഫലമായാണ്‌ കിഡ്നി ഫെഡറേഷൻ ഒ​‍ാഫ്‌ ഇന്ത്യ എന്ന സംഘടന പിറന്നത്‌.  കാസർക്കോട്‌ മുതൽ തിരുവനന്തപുരം വരെ ഫെഡറേഷന്റെ നേതൃത്വത്തിൽ ഫാദർ നടത്തിയ മാനവ കാരുണ്യ യാത്രയ്ക്കിടെയാണ്‌ കിഡ്നി ചെയിൻ എന്ന ആശയം ഉരുത്തുരിഞ്ഞത്‌.   വൃക്കരോഗികളുടെ വീടുകൾ കയറിയിറങ്ങിയും കഥകൾ കേട്ടും നടത്തിയ യാത്രയിൽ വൃക്കരോഗികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട്‌ ഏജന്റുമാർ നടത്തിയിരുന്ന വെട്ടിപ്പുകളെക്കുറി?​‍ു മനസ്സിലാക്കി.  ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കിഡ്നി ചെയിൻ സഹായിക്കും.
പതിനായിരത്തിലേറെ ഡയാലിസിസുകൾക്കു സഹായം നൽകിയും വൃക്ക മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയ്ക്കു രണ്ടുലക്ഷം രൂപ വീതം ധനസഹായം നൽകിയും രോഗികൾക്കൊപ്പം നിൽക്കുകയാണു കിഡ്നി ഫെഡറേഷൻ.  വൃക്കകളുടെ ലഭ്യതയാണ്‌ ഫെഡറേഷൻ നേരിടുന്ന ഏറ്റവും വലിയ വെ?​‍ുവിളി.  അപകടങ്ങളിൽപ്പെട്ടു മരിക്കുന്നവരുടെയും പ്രായമായി മരിക്കുന്നവരുടെയും വൃക്ക സ്വീകരിക്കുന്നതു പലപ്പോഴും പരാജയമായിരുന്നു.  ആരോഗ്യമുള്ളയാളുടെ വൃക്ക ലഭ്യമാക്കാനായി പിന്നീടുള്ള ശ്രമം.  സ്വയം വൃക്ക ദാനം ചെയ്‌തു മാതൃക കാട്ടിയിട്ടും ആ മാതൃകയെ പിൻപറ്റി ഏറെയൊന്നും ആളുകൾ വൃക്കദാനത്തിനു സന്മനസുകാട്ടിയില്ലെന്നതും പുതിയൊരു ആശയത്തിലേക്കുള്ള ഫാദറിന്റെ ചിന്തയെ ഉദ്ദീപിപ്പി?​‍ു.
കിഡ്നി ഫൗണ്ടേഷനു വേണ്ടി നടത്തിയ യാത്ര അവസാനി?പ്പോഴാണ്‌ ഫാ. ഡേവിസ്‌ ചിറമ്മലിന്റെ ഒ​‍ാഫിസിലേക്ക്‌ ആ ഫോൺ കോൾ വന്നത്‌.  കൊ?​‍ൗസേപ്പ്‌ ചിറ്റിലപ്പിള്ളിയുടേതായിരുന്നു അത്‌.  വി-ഗാർഡ്‌ ഗ്രൂപ്പ്‌ ചെയർമാൻ കൊ?​‍ൗസേപ്പിനെപ്പോലെ മുഖവുരകളില്ലാതെ മലയാളിക്കു തിരി?റിയാവുന്നൊരാൾ വൃക്ക നൽകാനെത്തിയതോടെ അവയവദാനം സംബന്ധി?​‍ു സമൂഹത്തിലുണ്ടായിരുന്ന ആശങ്കകൾ അകന്നു.  പാവറട്ടി സ്വദേശിനിയായ മേരി ജോഷിയും സ്വമേധയാ വൃക്കദാനത്തിനു സന്നദ്ധയായതോടെ ഇവരിൽ നിന്നു മറ്റൊരു ചങ്ങലയ്ക്കും തുടക്കമിട്ടു.  ഇരു ചങ്ങലകളിലും കണ്ണികളാവാൻ ലോകത്തിന്റെ നാനാഭാഗത്തു നിന്നും വിളികളെത്തുന്നതിന്റെ സന്തോഷം ഫാദർ മറ?​‍ുവയ്ക്കുന്നില്ല.
വൃക്ക ദാനം ചെ?​‍ുന്നത്‌ ആരോഗ്യപ്രശ്നങ്ങൾ ഒന്നുംതന്നെ ഉണ്ടാക്കില്ലെന്ന്‌ ഫാ. ഡേവിസ്‌ ചിറമ്മൽ തന്റെ ജീവിതം ചൂണ്ടിക്കാട്ടി തറപ്പി?​‍ു പറയുന്നു.  ഒന്നര വർഷം മുമ്പ്‌ കിഡ്നി ശസ്‌ത്രക്രിയ നടത്തിയശേഷമാണു ഫാദർ കേരളത്തിലുടനീളം വൃക്കദാനത്തെക്കുറി?​‍ു ബോധവൽക്കരണം നടത്തി സഞ്ചരി?ത്‌.  ഇപ്പോൾ കിഡ്നി ചെയിനിനുവേണ്ടി ഉ​‍ൗണും ഉറക്കവും മാറ്റി ഒ​‍ാടി നടക്കുന്നത്‌..
കിഡ്നി ചെയിൻ ലോകത്തെ എല്ലാ വൃക്കരോഗികളെയും കൂട്ടിയിണക്കുന്ന കണ്ണിയാവണം, അതാണ്‌ കിഡ്നി ഫൗണ്ടേഷന്റെ ലക്ഷ്യം.  വൃക്ക രോഗികളുടെ ചികിൽസയ്ക്കും വൃക്ക മാറ്റിവ? ശേഷമുള്ള തുടർ ചികിൽസയ്ക്കുമായി കിഡ്നി മെഡിക്കൽ സെന്ററും കിഡ്നി സുപ്പർ സ്പെഷൽറ്റി ആശുപത്രിയും സ്ഥാപിക്കാനും ഫൗണ്ടേഷനു പദ്ധതിയുണ്ട്‌. ഇതിനായി തൃശൂർ മെഡിക്കൽ കോളജിനു സമീപം സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. വാഹന സൗകര്യവുമായി.
കിഡ്നി ഫെഡറേഷൻ ഓഫിസ്‌: 0487 2382065, ഫാ. ഡേവിസ്‌ ചിറമ്മൽ 98462 36342.

നിയമത്തിന്റെ നൂലാമാലയിൽ
കുരുങ്ങുന്ന വൃക്കദാനം
വൃക്കയെന്നതു വിലപിടിപ്പുള്ള ക?വട?രക്കാക്കിയ ഏജന്റുമാരും ചില ആശുപത്രികളുമാണു നിയമം കർശനമാകാൻ കാരണക്കാരായത്‌.  അതുകൊണ്ടുതന്നെ രക്‌തബന്ധമില്ലാത്ത ഒരാൾക്ക്‌ വൃക്ക നൽകണമെങ്കിൽ ഒട്ടേറെ കടമ്പകൾ കടക്കണം. വൃക്കദാനത്തിനു സന്നദ്ധനാണെങ്കിൽ ഡോക്ടർമാരുടെ പാനലിനു മുന്നിൽ പരിശോധനകൾക്കു വിധേയനാവുകയാണ്‌ ആദ്യഘട്ടം.  രക്‌തം, മൂത്രം, ഇസിജി, ഗാമ ഇമേജ്‌, ആൻജിയോഗ്രാം തുടങ്ങിയ പരിശോധനകൾക്കു ശേഷം ക്രോസ്‌ മാ?​‍ിങ്ങും പൂർത്തിയായാൽ കടലാസു പണികളിലേക്കു കടക്കാം.
സ്വഭാവ സർടിഫിക്കറ്റ്‌, നേറ്റിവിറ്റി സർടിഫിക്കറ്റ്‌, വരുമാന സർടിഫിക്കറ്റ്‌, ഫാമിലി ട്രീ, തിരി?റിയൽ രേഖ, ലഹരിക്ക്‌ അടിമയല്ലെന്നതിനുള്ള രേഖകൾ, ജുഡിഷ്യൽ മജിസ്ട്രേറ്റ്‌ അറ്റസ്റ്റ്‌ ചെയ്‌ത സമ്മത പത്രം തുടങ്ങിയവ സംഘടിപ്പിക്കണം.  അടുത്തഘട്ടം ഇന്റർവ്യൂ ആണ്‌.  ഒ​‍ാതറൈസേഷൻ കമ്മിറ്റിയുടെ മുൻപാകെയാണ്‌ ഇന്റർവ്യൂ. ഫോറൻസിക്‌ വിഭാഗം ഉദ്യോഗസ്ഥൻ, മെഡിക്കൽ കോളജ്‌ പ്രിൻസിപ്പൽ, സർക്കാർ നോമിനി തുടങ്ങിയവർ ഉൾപ്പെട്ട ഇ​‍ൗ സമിതിയുടെ അംഗീകാരംകൂടി ലഭ്യമായാലേ ശസ്‌ത്രക്രിയയ്ക്ക്‌ അനുമതിയുള്ളൂ.
കിഡ്നി ചെയിനിന്റെ ഭാഗമാവുന്നവർ കിഡ്നി ഫൗണ്ടേഷന്റെ സഹായത്തോടെ ഇ​‍ൗ കടമ്പകൾ എല്ലാം കടന്നാണ്‌ ശസ്‌ത്രക്രിയയ്ക്കെത്തുന്നത്‌.  തങ്ങളുടെ ലക്ഷ്യവും പ്രവർത്തനവും മനസ്സിലാക്കി നിയമത്തിൽ ഇളവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഫാദർ ഉൾപ്പെടെയുള്ള ഫൗണ്ടേഷന്റെ പ്രവർത്തകർ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ