നാളെ വിളക്കു തെളിയണമെങ്കിൽ എന്തുചെ?ണമെന്ന ചിന്തയിലാണു ലൊകം.. വർഷത്തിലൊരിക്കൽ വിളക്കണ?് എർത്ത് അവർ ആചരിക്കുന്നതുകൊണ്ടൊന്നും വരാൻ പോവുന്ന ഉൗർജ പ്രതിസന്ധിയെ മറികടക്കാനാവില്ലെന്ന് കൊ?ുകുഞ്ഞിനു പോലും അറിയാം.. പുതിയ ഉൗർജ സ്രോതസുകൾ തേടിയുള്ള നെട്ടോട്ടത്തിലാണു ലോകം.. സൂര്യൻ, കാറ്റ്, തിരമാല ഇവയാവും നാളെയുടെ ഉൗർജ സ്രോതസുകളെന്നു ശാസ്‌ത്രം തിരി?റിഞ്ഞുകഴിഞ്ഞു. മാലിന്യങ്ങളെ ഉൗർജസ്രോതസാക്കാനുള്ള എളുപ്പവഴി തേടുന്നുമുണ്ട് ശാസ്‌ത്രം.
നാളെ ഇരുട്ടിലേക്ക്
ദീർഘവീക്ഷണമില്ലാത്ത രാഷ്ട്രീയക്കാരനു വെട്ടിപ്പിന്റെ വഴിതുറക്കാനല്ലാതെ ജലവൈദ്യുത പദ്ധതിക്കായുള്ള മുറവിളികൾക്ക് മറ്റൊരു അർഥവുമില്ലെന്ന് സ്ഥലകാല ബോധമുള്ള ആർക്കും മനസ്സിലാകും. കൊടും ചൂടും വരൾ?യും ജലസ്രോതസുകളെ ഒന്നൊന്നായി നേർത്ത നീർചാലുകളാക്കുമ്പോൾ കുടിക്കാനും കുളിക്കാനും പോലും വെള്ളം തികയില്ല, പിന്നെ എങ്ങിനെ വൈദ്യുതിയെക്കുറി?ു ചിന്തിക്കും?
ആണവ ദുരന്തങ്ങൾ പലവട്ടം ആവർത്തി?ിട്ടും കണ്ണുതുറക്കാത്തവർക്ക് ഫുകുഷിമ വീണ്ടും മുന്നറിയിപ്പു നൽകി.. ജപ്പാനിൽ സംഭവി? ദുരന്തം കണ്ണുപൊട്ടന്മാരായ വികസനവാദികളിൽ പലരും കണ്ടില്ലെങ്കിലും ആണവ പ്ലാന്റുകളോടു ചേർന്നു താമസിക്കുന്നവരെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. പുതിയ ആണവ നിലയങ്ങൾക്കായി കണ്ടുവ?ിരുന്ന പ്രദേശങ്ങളിലും എതിർപ്പിന്റെ വിത്തുകൾ കിളിർത്തു തുടങ്ങി.. ജീവിക്കാൻ അനുവദിക്കണമെന്ന ഇവരുടെ മുറവിളിക്കു മുന്നിൽ ഭരണകൂടങ്ങൾക്ക് എത്രനാൾ അണുപ്രസരണം നടത്താനാവും?
ഫോസിൽ ഇന്ധനങ്ങളുടെ കണക്കെടുത്താലും നിരാശയേ വഴിയുള്ളൂ.. പെട്രോളിയം ഉൽപ്പന്നങ്ങളുടെ കുതി?ുയരുന്ന വില ഇവ ഇനി എത്രനാൾ എന്നതിന്റെ സൂചകങ്ങളാണ്. കൽക്കരിയും ഡീസലും ലഭ്യമാവാതാവുന്നതോടെ താപവൈദ്യുത നിലയങ്ങൾ താഴിടേണ്ടിവരും.
ജൈവ ഇന്ധനങ്ങൾക്കുവേണ്ടിയുള്ള ഗവേഷണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. എന്നാൽ ഇവയിൽ പലതും ഫോസിൽ ഇന്ധനങ്ങളേക്കാൾ കാർബൺ പുറന്തള്ളുന്നവയാണ്. ഒരുവശത്ത് കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള വഴിതേടുമ്പോൾ മറുവശത്ത് കാർബൺ വ്യാപനത്തിനുള്ള വഴിതുറക്കുന്നത് ഒട്ടും ആരോഗ്യകരമാവില്ല. മാത്രമല്ല, ഭക്ഷ്യ ഉൽപന്നങ്ങളിൽ നിന്നു ജൈവ ഇന്ധനമുണ്ടാക്കുമ്പോൾ ഭക്ഷ്യവസ്‌തുക്കളുടെ വില പിടി?ുനിർത്താൻ കഴിയാതെ കുതി?ുയരുകയും ചെ?ും.
എന്തുകൊണ്ട് സൂര്യൻ ?
ഇന്ത്യയിലെ ഒാരോ സ്ക്വയർ മീറ്റർ പ്രദേശത്തും മണിക്കൂറിൽ നാലുമുതൽ ഏഴുവരെ കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ വേണ്ട അളവിൽ സൂര്യരശ്മികൾ പതിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. സൂര്യനെ വ്യക്‌തമായി കാണാവുന്ന മുന്നൂറു ദിവസങ്ങളെങ്കിലും ഒാരോ വർഷവും കടന്നുപോവുന്നു.. ഇൗ കണക്കുകൾ ചേർത്തുവ?ൽ 5000 ട്രില്യൺ കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിവുള്ള വെയിലാണു വെറുതെ കളയുന്നതെന്നു മനസ്സിലാക്കാം.
വെല്ലുവിളി
സോളാർ പാനലുകളുടെ വിലയാണ് സൗരോർജം പ്രയോജനപ്പെടുത്തുന്നതിലെ പ്രധാന വെല്ലുവിളി. എന്നാൽ ഇന്ന് മറ്റുള്ള സ്രോതസുകളിൽ നിന്നു വൈദ്യുതി ലഭ്യമാക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ സോളാർ പാനലുകൾക്കുള്ള ചെലവ് അത്ര അധികമല്ല. പത്തും ഇരുപതും വരെവർഷം ഗ്യാരണ്ടിയോടെയാണ് സോളാർ പാനലുകൾ ലഭ്യമാവുന്നത്. ഇൗ കാലയളവിനപ്പുറവും സുഗമമായി പ്രവർത്തിക്കുന്നവയും ഉണ്ട്. സ്റ്റോറേജ് ബാറ്ററികളുടെ വിലയും ഒാരോ വർഷവും താഴോട്ടാണ്. സർക്കാർ വിവിധ പദ്ധതികളിൽ പെടുത്തി നൽകുന്ന സബ്സിഡി കൂടിയാകുമ്പോൾ സൗരോർജ ഉപയോഗം സാമ്പത്തിക നഷ്ടം ഉണ്ടാക്കില്ലെന്ന് ഉറപ്പിക്കാം.
പാനലുകൾ ഉറപ്പിക്കാനും സ്റ്റോറേജ് സൗകര്യം ഒരുക്കാനുമെല്ലാം ഒരിക്കൽ മാത്രം പണം മുടക്കിയാൽ മതിയെന്ന സൗകര്യവുമുണ്ട്. പ്രതിമാസ ബില്ലുകളോ മറ്റു ചെലവുകളോ ഉണ്ടാവാത്തതിനാൽ സ്ഥാപിക്കുമ്പോഴത്തെ പണെ?ലവു മാത്രമേ സൗരോർജ സംവിധാനം ഉണ്ടാക്കുള്ളൂ.
പരിസ്ഥിതി സൗഹൃദം
പൊടിയും പുകയും വനനശീകരണവും ജലസ്രോതസിന്റെ ഉപയോഗവും ഒന്നും സൗരോർജ പദ്ധതികൾക്ക് ആവശ്യമേയില്ല. അതുകൊണ്ടുതന്നെ പ്രകൃതിക്ക് യാതൊരു അലോസരവും ഇവ ഉണ്ടാക്കുകയില്ല. നൂറു ശതമാനം പരിസ്ഥിതി സൗഹൃദമാണു സൗരോർജ പാനലുകൾ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ