കനാലിനു പന്തൽ; അതും സോളാർ പാനലുകൾകൊണ്ട്.. വൈദ്യുതി nലഭ്യമാവുന്നതിനൊപ്പം കനാൽവെള്ളത്തിന്റെ ബാഷ്പീകരണവും തടയാം.. പഞ്ചാബിലാണ് പരിസ്ഥിതി സൗഹൃദമായ പദ്ധതി വരുന്നത്. സംസ്ഥാനത്തെ കനാലുകൾക്കു മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള ‘സോളാർ പവർ കനാൽ കവർ’ എന്ന പദ്ധതിക്ക് പഞ്ചാബ് സർക്കാർ അംഗീകാരം നൽകിക്കഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ ഒരു മെഗാവാട്ട് വൈദ്യുതി ഉൽപാദനം നടത്താവുന്ന പദ്ധതിക്കാണ് മുഖ്യമന്ത്രി പ്രകാശ്സിങ്ങ് ബാദലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗം അംഗീകാരം നൽകിയത്.
ജലന്ധർ ആസ്ഥാനമായ പിഫോർപി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെയാണ് പാനലുകൾ സ്ഥാപിക്കാൻ അധികാരപ്പെടുത്തിയിരിക്കുന്നത്. സർക്കാർ നിർദേശിക്കുന്ന കനാൽ മേഖലകളിലാവും പാനലുകൾ സ്ഥാപിക്കുക. വേനൽക്കാലത്ത് ബാഷ്പീകരി?ു പോകുന്ന അഞ്ചു മില്യൺ ഗ്യാലൻ വെള്ളം സംരക്ഷിക്കാൻ കനാലുകൾക്കു മീതെ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്ന് പഞ്ചാബ് സർക്കാരിന്റെ വക്‌താവ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ